amrutham education

The Complete Kerala PSC Education

Monday, July 25, 2022

Amrutham education malayalam notes








ലിംഗം 

 നാമം സ്ത്രീയോ പുരുഷനോ നപുംസകമോ എന്നു കാണിക്കുന്നതാണ് ലിംഗം,
പുരുഷനെക്കുറിക്കുന്ന നാമപദമാണ് പുല്ലിംഗം

സ്ത്രീയെക്കുറിക്കുന്ന നാമപദമാണ് സ്ത്രീലിംഗം.

സ്ത്രീ -പുരുഷ വ്യത്യാസമില്ലാത്തതാണ് നപുംസലിംഗം 

• ഉദാ: നദി, മല, വൃക്ഷം

• സ്ത്രീ പുരുഷ ജാതികളെ ഒരുമിച്ചു കുറിക്കുന്ന നാമമാണ് സാമാന്യലിംഗം,
• സാമാന്യ ലിംഗത്തിന് അലിംഗം, ഉഭയലിംഗം,എന്നീ പേരുകളുമുണ്ട്.


 പുല്ലിംഗം            സ്ത്രീലിംഗം 

  മാതുലൻ          മാതുലാനി

 അടിയൻ          അടിയാടി

 ചാക്യാർ           ഇല്ലൊടമ്മ

 വിദ്വാൻ           വിദുഷി
 ജാമാതാവ്       സ്നുഷ
 
ഭ്രാതാവ്         സ്വസ്താവ് 

 ഇന്ദ്രൻ         ഇന്ദ്രാണി 

 ഇടയൻ       ഇടയത്തി

 പൗത്രൻ       പൗത്രി


🔰വിഭക്തി
വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. 

മലയാളത്തിലെ വിദക്തികൾ എത്

🔰നിർദ്ദേശിക
കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.
ഉദാഹരണം: രാമൻ, സീത

🔰പ്രതിഗ്രാഹിക (Accusative)
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.
ഉദാഹരണം:  രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.


🔰സംയോജിക (Sociative)
നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.
ഉദാഹരണം:  രാമനോട്, കൃഷ്ണനോട്, രാധയോട്

ഉദ്ദേശിക (Dative)
നാമത്തിന്റെ കൂടെ ക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്.
ഉദാഹരണം:  രാമന്, രാധക്ക്

പ്രയോജിക 
നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.
ഉദാഹരണം: രാമനാൽ, രാധയാൽ

സംബന്ധിക 
നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.
ഉദാഹരണം രാമന്റെ, രാധയുടെ

ആധാരിക 
നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.
ഉദാഹരണം രാമനിൽ,  രാധയിൽ

🔰 പ്രത്യയങ്ങൾ 
ലിംഗപ്രത്യയങ്ങൾ: നാമപ്രകൃതിയുടെ ലിംഗത്തെക്കുറിക്കാൻ ഉപയോഗിക്കുന്ന പ്രത്യയങ്ങളാണിവ.

അൻ - പുല്ലിംഗം – അവൻ
അൾ - സ്ത്രീലിംഗം – അവൾ
ഇ – സ്ത്രീലിംഗം – കേമി 
തു – നപുംസകലിംഗം – അതു/ അത്
അം – നപുംസകലിംഗം – കേമം  


🔰നാമവിശേഷണം. നാമത്തിന്റെ ഏതെങ്കിലും പ്രത്യേകതക്ക് പ്രാധാന്യം നൽകി പറായുന്നതാണ് നാമവിശേഷണം എന്ന് വിശദമായി പറയാം.
ഉദാ.വെളുത്ത പട്ടി, ഇതിൽ പട്ടിയുടെ വെളുപ്പിന് പ്രാധാന്യം നൽകിയിരിക്കുന്നു.
ചുവന്ന പൂവ് – ഇവിടെ ചുവപ്പിന് പ്രാധാന്യം

🔰നാമത്തിനെയോ ക്രിയയെയോ ഭേദിപ്പിക്കുന്ന (വിശേഷിപ്പിക്കുന്ന) പദങ്ങളെയാണു ഭേദകം എന്നു പറയുന്നത്.  
വിശേഷ്യമായ നാമത്തോടു ചേർന്ന് പ്രകൃതിരൂപമായിട്ടാണ് ഇതു നില്ക്കുന്നത്. വിശേഷ്യവും വിശേഷണവും ഒറ്റപ്പദമായി എഴുതണം.
പ്രകൃതി നാമം സിദ്ധരൂപം
വാർ കുഴൽ വാർകുഴൽ (ഭംഗിയുള്ള മുടി)
കാർ മേഘം -കാർമേഘം
ചെം മാനം- ചെമ്മാനം




No comments:

Post a Comment