amrutham education

The Complete Kerala PSC Education

Thursday, October 6, 2022

2021ൽനടന്ന 10th മെയിൻസ് പരീക്ഷ ചോദ്യങ്ങൾ അനുബന്ധവിവരങ്ങൾ#amruthameducation


1)ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്:
e) സ്വാമി ദയാനന്ദ സരസ്വതി
f) സ്വാമി വിവേകാനന്ദൻ
g) ശ്രീരാമകൃഷ്ണ പരമഹംസൻ
h) രാജാറാം മോഹൻ റോയ്☑️

രാജാറാം മോഹൻ റോയിയുടെ മറ്റു വിശേഷണങ്ങൾ
➢ ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ്
➢ ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ
➢ ഇന്ത്യൻ ദേശീയ പത്രപ്രവർത്തനത്തിന്റെ സ്ഥാപകൻ
➢ ഇന്ത്യൻ സമൂഹത്തിന്റെ ആധുനിക വൽക്കരണത്തിനായി ആദ്യമായി വാദിച്ച വ്യക്തി
➢ ഒരൊറ്റ ഇന്ത്യൻ സമൂഹം എന്ന ആശയം പ്രചരിപ്പിച്ച വ്യക്തി.

ഓപ്ഷനിൽ കൊടുത്ത മറ്റു മൂന്നു പേരുടെയും വിശേഷണങ്ങൾ നോക്കാം


ദയാനന്ദ സരസ്വതി
➢ ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന് അഭിപ്രായപ്പെട്ടത്
➢ വേദങ്ങളിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്
➢ സ്വദേശി എന്ന പദം ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി ഉപയോഗിച്ചത്


സ്വമി വിവേകാനന്ദൻ
ദേശസ്നേഹിയായ സന്യാസി എന്നറിയപ്പെടുന്നു
➢ ബേലൂരിലെ സ്വാമി എന്നറിയപ്പെടുന്നു
➢ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ്
➢ ദേശീയ യുവജന ദിനമായി ആചരിക്കുന്നത് സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് (ജനുവരി 12)


 ശ്രീരാമകൃഷ്ണ  പരമഹംസർ
➢ ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നു




2. നിസ്സഹകരണ സമരം നിർത്തി വെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സാഹചര്യം എന്തായിരുന്നു:
a) വാഗൺ ദുരന്തം
b) ചൗരി ചൗരാ സംഭവം☑️
c) ജാലിയൻവാലാബാഗ് കൂട്ടക്കൊല
d) ഉപ്പുസത്യാഗ്രഹം
➢ ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങളോടും പരിപാടികളോടും നിസ്സഹകരിക്കുക എന്നതായിരുന്നു നിസ്സഹകരണ പ്രസ്ഥാനത്തിന് ലക്ഷ്യം
➢ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യ പ്രക്ഷോഭം കൂടിയാണിത്

➢ 1920 നാഗ്പൂർ സമ്മേളനത്തിലാണ് നിസ്സഹകരണ പ്രസ്ഥാനത്തിന് അംഗീകാരം നൽകിയത്

➢ ഉത്തർപ്രദേശിലെ ഗോരക്പൂർ ജില്ലയിലെ ചൗരിചൗര ഗ്രാമത്തിൽ നടന്ന സമാധാന ജാതക്ക് പോലീസ് വെടിവെക്കുക ഉണ്ടായി, തുടർന്ന് അക്രമ സക്തരായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ തീവെച്ച് നശിപ്പിച്ചു. ഈ സംഭവമാണ് ചൗരിചൗര സംഭവം (1922 ഫെബ്രുവരി 5നാണ് ചൗരിചൗര സംഭവം നടക്കുന്നത്)

➢ ജനങ്ങൾക്ക് അഹിംസയുടെ മാർഗ്ഗം ശരിയായ അർത്ഥത്തിൽ മനസ്സിലായില്ല എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം കൂടിയാണ് ചൗരിചൗര സംഭവം

ഓപ്ഷനിൽ കൊടുത്ത മറ്റ് കലാപങ്ങൾ കൂടി നോക്കാം

വാഗൺ ദുരന്തം
➢ മലബാർ കലാപത്തിലെ വിപ്ലവകാരികളെ കർണാടകയിലെ ജയിലിൽ എത്തിക്കുന്നതിനായി ടി. എസ്. ഹിച്ച്കോക്ക് എന്ന ബ്രിട്ടീഷുകാരൻ അടച്ചുപൂട്ടിയ ചരക്കു തീവണ്ടിയിൽ തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്ന യാത്രാമധ്യേ 90 പേരിൽ 72 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
➢ 1921 നവംബർ 10 നാണ് വാഗൺ കൂട്ടക്കൊല നടക്കുന്നത്
➢ വാഗൺ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷനാണ് നേപ്പ് കമ്മീഷൻ

ജാലിയൻവാലാബാഗ്
➢ ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് കാരണമായത് റൗലറ്റ് ആക്റ്റ് ആണ്
➢ ഏതൊരാളെയും ഇനിയും അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ തടവിൽ വയ്ക്കാൻ കഴിയുന്ന നിയമമായിരുന്നു റൗലറ്റ് നിയമം
➢ ജാലിയൻവാലാബാഗിൽ (അമൃത്സർ) ഒത്തുകൂടിയ ജനങ്ങൾക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടത് ജനറൽ ഡയർ ആണ്
➢ ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്: 1919 ഏപ്രിൽ 13
➢ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷൻ ആണ് ഹണ്ടർ കമ്മീഷൻ


◀️ഉപ്പു സത്യാഗ്രഹം
 സിവിൽ നിയമലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരമാണ് ഉപ്പുസത്യാഗ്രഹം
➢ ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും എന്ന് പറഞ്ഞുകൊണ്ടാണ് ഗാന്ധിജി ദണ്ഡി യാത്ര പുറപ്പെട്ടത്

3. കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം:
a) 41☑️
b) 3
c) 40
d) 42
➢ കേരളത്തിലെ നദികൾ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തിൽ നിന്നാണ്
➢ കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം: 3
➢ കേരളത്തിൽ 100 കിലോമീറ്റർ കൂടുതൽ നീളമുള്ള നദികളുടെ ആകെ എണ്ണം: 11
➢ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല: കാസർകോട്


4. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ ഏതു പർവ്വതനിരയിൽ ആണ് സ്ഥിതി ചെയ്യുന്നത്:
a) ഹിമാചൽ
b) ഹിമാദ്രി
c) കാരക്കോറം☑️
d) സിവാലിക്

➢ ട്രാൻസ് ഹിമാലയത്തിന്റെ ഭാഗമായ പർവ്വതങ്ങൾ ആണ്: കാരക്കോറം, ലഡാക്ക്, സസ്‌കർ

➢ എവറസ്റ്റ് കൊടുമുടി കഴിഞ്ഞാ ലോകത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ആണ്: മൗണ്ട് കെ -2

➢ മൗണ്ട് കെ -2അറിയപ്പെടുന്ന മറ്റു പേരുകളാണ്: ഗോഡ്വിൻ ആസ്റ്റിൻ, ലമ്പാ പഹർ, ദാപ്സാങ് എന്നിവ
➢ ഹിമാലയം: ട്രാൻസ് ഹിമാലയത്തിനു കിഴക്കൻ മലനിരകൾക്കും ഇടയിൽ വടക്കുപടിഞ്ഞാറ് - തെക്ക് കിഴക്ക് ദിശയിൽ സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ് ഹിമാലയം

➢ ഹിമാലയവുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ആണ്: ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മിസോറാം, ത്രിപുര, പശ്ചിമബംഗാൾ
ഹിമാദ്രി

➢ ലോകത്തിലെ ഉയരം കൂടിയ കൊടുമുടികളായ എവറസ്റ്റ്, കാഞ്ചൻ ജംഗ, നന്ദാദേവി, നംഗപർവ്വതം എന്നിവ ഹിമാദ്രിലാണ് സ്ഥിതിചെയ്യുന്നത്

➢ ഹിമാലയത്തിലെ ഏറ്റവും വടക്കുഭാഗമാണ് ഹിമാദ്രി

No comments:

Post a Comment