1. എത്ര മലയാളികൾക്കാണ് 2022ൽ അർജുന പുരസ്കാരങ്ങൾ ലഭിച്ചത്:
- രണ്ട് ✅️
💢 എച്ച്.എസ്.പ്രണോയി (ബാഡ്മിന്റൺ)
💢 എൽദോസ്പോൾ (ട്രിപ്പിൾ ജമ്പ് ) എന്നീ മലയാളികൾക്കാണ് 2022ൽ അർജുന പുരസ്കാരങ്ങൾ ലഭിച്ചത്
2. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി എന്ന റെക്കോർഡ് പിണറായി വിജയൻ നേടിയത് ആരെ മറികടന്നു കൊണ്ടാണ്:
- സി.അച്യുതമേനോൻ ✅️
3. 2022ഒക്ടോബറിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ ഗവൺമെന്റ്സെക്രട്ടറിയേറ്റിനു മുന്നിൽ 18 ദിവസം നിരാഹാര സമരം നടത്തിയ 82 കാരിയായ സാമൂഹിക പ്രവർത്തക ആരാണ്:
- ദയാബായി ✅️
💢 കോട്ടയം പാലാ സ്വദേശിനിയായ മേഴ്സി മാത്യു ആണ് ദയാബായി എന്ന പേരിൽ പ്രശസ്തി നേടിയിട്ടുള്ളത്
4. ജനശതാബ്ദി ട്രെയിൻ സർവീസിന്റെ മാതൃകയിൽ ദീർഘദൂര യാത്രക്കാർക്കായി കെഎസ്ആർടിസി ആരംഭിച്ച ബസ് സർവീസ് :
- എൻ ടു എൻഡ് ✅️
5. കോട്ടയത്തെ കെ. ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ്ആൻഡ് ആർട്സ് ചെയർമാൻ സ്ഥാനം രാജിവെച്ച മലയാള ചലച്ചിത്ര സംവിധായകൻ:
- അടൂർ ഗോപാലകൃഷ്ണൻ ✅️
HW ചോദ്യങ്ങൾ - താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം നിങ്ങൾ കമന്റ് ചെയ്യുക
- ദേശീയ ക്ഷീര ദിനം എന്നാണ്?
- ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐ. ഒ. എ ) യുടെ പുതിയ പ്രസിഡന്റ് ആരാണ്?
- സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ ഭൂസർവേയുടെ ഭാഗ്യചിഹ്നം?
- എത്രാമത് എഴുത്തച്ഛൻ പുരസ്കാരമാണ് 2022ൽ സേതുവിന് ലഭിച്ചത്:
- കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്പ്?

No comments:
Post a Comment