വെള്ളച്ചാട്ടങ്ങൾ
💢ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം – PSC Answer Key യിലെ ഉത്തരം - ജോഗ് വെള്ളച്ചാട്ടം (ജർസപ്പോ വെള്ളച്ചാട്ടം, ശരാവതി നദി - കർണാടക )
💢 വെള്ളച്ചാട്ടങ്ങളുടെ നഗരം – റാഞ്ചി
💢 ഏഷ്യയിലെ ഏറ്റവും വീതിയേറിയ വെള്ളച്ചാട്ടം - ചിത്രകോട്ട് വെള്ളച്ചാട്ടം ( ഇന്ദ്രാവതി നദി – ഛത്തീസ്ഗഡ് )
ഇന്ത്യയിലെ നയാഗ്ര - ഹൊഗനക്കൽ
കേരളത്തിലെ നയാഗ്ര - അതിരപ്പള്ളി ( തൃശ്ശൂർ )
ദക്ഷിണേന്ത്യയിലെ സ്പാ – കുറ്റാലം ( തമിഴ്നാട് )
തടാകങ്ങളെ കുറിച്ചുള്ള പഠനം - ലിംനോളജി
തടാകങ്ങൾ
💢ചിൽക്ക തടാകം
• ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
• ചിൽക്ക തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം – ഒഡീഷ
• ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം
• ബ്രേക്ക്‌ഫാസ്റ്റ് ദ്വീപ്, ഹണിമൂൺ ദ്വീപ്, പക്ഷികളുടെ ദ്വീപ് എന്നിവ സ്ഥിതി ചെയ്യുന്ന തടാകം
• ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപ് – ഹണിമൂൺ ദ്വീപ്
• ചിൽക്കതടാകത്തിൽ സ്ഥിതിചെയ്യുന്ന പക്ഷി സങ്കേതം - നൽബൺ പക്ഷിസങ്കേതം
• ചിൽക്ക തടാകത്തിൽ പതിക്കുന്ന നദി – ദയ
ലോക്തക് തടാകം –
• വടക്ക് കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
• ലോകത്തിലെ ഏക ഒഴുകുന്ന ദേശീയ ഉദ്യാനമായ കെയ്ബുൾ ലംജാവോ സ്ഥിതിചെയ്യുന്ന തടാകം
• ലോക്തക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മണിപ്പൂർ
പുലിക്കാട്ട് തടാകം
• ആന്ധ്രപ്രദേശ് - തമിഴ്നാട് സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന തടാകം
• വേണാട് ദ്വീപ് സ്ഥിതിചെയ്യുന്ന തടാകം
• പുലിക്കാട്ട് തടാകത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് – ശ്രീഹരിക്കോട്ട
വൂളാർ തടാകം
• വൂളാർ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം - ജമ്മു കാശ്മീർ
• വൂളാർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി – ഝലം
• ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം – വൂളാർ തടാകം (PSC ഉത്തര സൂചികകളിൽ കൊല്ലേരു )
• സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകമാണ് വൂളാർ തടാകം
കൊല്ലേരു തടാകം
• കൊല്ലേരു തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം – ആന്ധ്രപ്രദേശ്
• കൃഷ്ണ – ഗോദാവരി ഡെൽറ്റകൾക്കിടയിൽ സ്ഥിതിചെയ്യുന്ന തടാകമാണ് കൊല്ലേരു തടാകം
സാംഭർ തടാകം
• ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം – സാംഭർ തടാകം
• സാംഭർ തടാകം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം – രാജസ്ഥാൻ
ലോണാർ തടാകം
• ഉൽക്കപതനത്തിന്റെ ഫലമായി രൂപംകൊണ്ട ഇന്ത്യയിലെ ഏക തടാകം
• ലോണാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മഹാരാഷ്ട്ര
ഡുംബൂർ തടാകം
• കേര ദീപ് സ്ഥിതിചെയ്യുന്ന തടാകം -ഡുംബൂർ തടാകം
• ത്രിപുരയിലാണ് ഡുംബൂർ തടാകം സ്ഥിതി ചെയ്യുന്നത്
• ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം – കൻവാർ തടാകം ( ബീഹാർ )
പുഴകൾ ഗതി മാറി ഒഴുകുന്നത് മൂലം രൂപം കൊള്ളുന്ന തടാകങ്ങളാണ് ഓക്സ്ബോ തടാകങ്ങൾ
• ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകം – ചോലോമു തടാകം ( സിക്കിം )
• ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തടാകം - വേമ്പനാട്ടുകായൽ ( കേരള)
• സ്കെൽട്ടൻ ലേക്ക് എന്നറിയപ്പെടുന്ന തടാകം – രൂപ്കുണ്ട് ( ഉത്തരാഖണ്ഡ് )
• ലേക്ക് ഓഫ് മൈസ്റ്റെറി (Lake Of mystery )- രൂപ്കുണ്ട്
• ഇന്ത്യ ചൈന അതിർത്തിയിൽ സ്ഥിതിചെയ്യുന്ന തടാകം –പാംഗോങ് തടാകം
• അക്സായിചിൻ പീഠഭൂമിയിൽ ഉൽഭവിച്ച് ലഡാക്കിലേക്ക് ഒഴുകുന്ന നദി – ഗൽവാൻ
• ഇന്ത്യയുടെ തടാക നഗരം?
ഉദയ്പൂർ
• ഇന്ത്യയുടെ തടാക ജില്ല? നൈനിറ്റാൾ
No comments:
Post a Comment