amrutham education

The Complete Kerala PSC Education

Thursday, November 14, 2024

10th prelims previous points


താഴെ കൊടുത്ത എന്ത് സവിശേഷതയാണ് മുഴപ്പിലങ്ങാട് ബീച്ചിന് ഉള്ളത്:
A) കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്
B) കേരളത്തിലെ ആദ്യ പൈതൃക ബീച്ച്
C) കേരളത്തിലെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ബീച്ച്
D) കേരളത്തിലെ രണ്ടാമത്തെ പ്രകൃതിദത്ത ബീച്ച്

Ans:- കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്

2. ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലെ അംഗങ്ങളിൽ ഉൾപ്പെടാത്തത് താഴെകൊടുത്ത തിൽ ഏതാണ്:
A) കേന്ദ്ര ആഭ്യന്തരമന്ത്രി
B) രാജ്യസഭ ഉപാധ്യക്ഷൻ
C) ലോകസഭ സ്പീക്കർ
D) കേന്ദ്ര നിയമമന്ത്രി

Ans:- കേന്ദ്ര നിയമമന്ത്രി

3. മൺസൂൺ എന്ന വാക്ക് ഏതു ഭാഷയിൽ നിന്നാണ് എടുത്തിരിക്കുന്നത്:
A) സംസ്കൃതം
B) ഉറുദു
C) അറബി
D) ഹിന്ദി
Ans:- അറബി
4. എക്കൽ മണ്ണ് ആയി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതാണ്:
A) നെൽ കൃഷിക്ക് അനുയോജ്യമായ മണ്ണ്
B) ഡക്കാൻ പീഠഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്
C) ചോളം കൃഷിക്ക് അനുയോജ്യമായ മണ്ണ്
D) ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ്
Ans:- നെൽ കൃഷിക്ക് അനുയോജ്യമായ മണ്ണ്

5. കേരളത്തിലെ ആദ്യത്തെ എൽ.എൻ.ജി ബസ് സർവീസ് ആരംഭിച്ച ജില്ല:
A) തിരുവനന്തപുരം
B) കാസർകോട്
C) കണ്ണൂർ
D) മലപ്പുറം
Ans:- തിരുവനന്തപുരം


6. ജനപങ്കാളിത്തത്തോടെ നിർമിച്ച ആദ്യ ജലവൈദ്യുത പദ്ധതി:
A) മീൻവല്ലം
B) കുത്തുങ്കൽ
C) മാങ്കുളം
D) മൂലമറ്റം
Ans:- മീൻവല്ലം

7. തൂവയൽ പന്തികൂട്ടായ്മ ഏതു നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു:
A) ശ്രീനാരായണഗുരു
B) വൈകുണ്ഠസ്വാമികൾ
C) തൈക്കാട് അയ്യ
D) ബ്രഹ്മാനന്ദ ശിവയോഗി
Ans:- വൈകുണ്ഠസ്വാമികൾ


8. ശൈത്യകാലത്ത് മെഡിറ്റേറിയൻ കടലിൽ രൂപംകൊള്ളുന്ന ശക്തമായ ന്യൂനമർദ്ദം കിഴക്കോട്ടു നീങ്ങി ഇന്ത്യയിലെത്തുന്ന കാലാവസ്ഥ പ്രതിഭാസം:
A) പശ്ചിമ അസ്വസ്ഥത
B) നോർവെസ്റ്റർ
C) മാംഗോ ഷവർ
D) ചെറിബ്ലോസം
Ans:- പശ്ചിമ അസ്വസ്ഥത

10. കല്ലായിപ്പുഴ - ബേക്കൽ പുഴ എന്നിവയെ ബന്ധിപ്പിക്കുന്ന കനാൽ ഏതാണ്:
A) പൊന്നാനി കനാൽ
B) കനോലി കനാൽ
C) പയ്യോളി കനാൽ
D) സുൽത്താൻ കനാൽ
Ans:- കനോലി കനാൽ


11. പ്രഥമ വള്ളത്തോൾ പുരസ്കാരം നേടിയത് ആരാണ്:
A) പാലാ നാരായണൻ നായർ
B) സുഗതകുമാരി
C) കെ. ആർ മീര
D) ജി. ശങ്കരക്കുറുപ്പ്
Ans:- പാലാ നാരായണൻ നായർ


12. കാരറ്റിൽ ധാരാളമുള്ള ബീറ്റ കരോട്ടിൻ എവിടെ വെച്ചാണ് വിറ്റാമിൻ എ ആയി മാറുന്നത്:
A) കരൾ
B) ചെറുകുടൽ
C) അന്തസ്രാവി ഗ്രന്ഥി
D) പ്ലീഹ
Ans:- കരൾ


13. രണ്ടുതവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി ആരാണ്:
A) ഡോ. ഹമീദ് അൻസാരി
B) രാജേന്ദ്ര പ്രസാദ്
C) ഡോ. എസ്. രാധാകൃഷ്ണൻ
D) കെ. ആർ. നാരായണൻ
Ans: ഡോ. എസ്.രാധാകൃഷ്ണൻ


14. 1857ലെ കലാപത്തിൽ ഝാൻസി റാണിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് ജനറൽ:
A) ജോൺ നിക്കോൾസൺ
B) കോളിൻ കാംബെൽ
C) ജെയിംസ് നീൽ
D) ജനറൽ ഹഗ് റോസ്
Ans:- ജനറൽ ഹഗ് റോസ്

15. ശ്വാസകോശത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ആവരണം:
A) പെരികാർഡിയം
B) പ്ലൂറ
C) മെനിഞ്ചസ്
D) ഡയഫ്രം
Ans:- പ്ലൂറ

16. എന്താണ് കോൺസുലേറ്റ്:
വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയം
സുസ്ഥിര വികസന രാജ്യങ്ങൾക്കുള്ള സമിതിക്ക് വേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മ
ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്ന കാര്യാലയം
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ വികസന ലക്ഷ്യങ്ങളെയും വാണിജ്യവും സഹകരണവും ആയ മുന്നേറ്റങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടന

Ans:- വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയം

17. മാനസിക സംഘർഷങ്ങൾ ഉള്ള കുട്ടികൾക്ക് ആശ്വാസം പകരുന്നതിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സഹായത്തോടെ സംസ്ഥാനത്ത് ഫോൺ വഴി കൗൺസിലിംഗ് നൽകുന്ന പദ്ധതി:
ആർദ്രം
ചിരി
കളിയരങ്ങ്
പോൽ-ആപ്പ്
Ans: ചിരി

18. 2019ൽ ഉരുൾപൊട്ടൽ നടന്ന കവളപ്പാറ സ്ഥിതി ചെയ്യുന്ന ജില്ല:
വയനാട്
ഇടുക്കി
പത്തനംതിട്ട
മലപ്പുറം
Ans:- മലപ്പുറം


19. നവീൻ പട്നായിക് ഏത് സംസ്ഥാനത്തിലെ മുഖ്യമന്ത്രിയാണ്:
ത്രിപുര
ഒഡിഷ
ഉത്തർപ്രദേശ്
ഹരിയാന
Ans:- ഒഡിഷ

20. ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട തീയതി എപ്പോഴാണ്:
2020 ഏപ്രിൽ 15
2020 ജൂൺ 12
2020 നവംബർ 9
2020 ഡിസംബർ 10
Ans:- 2020ഡിസംബർ 10

21. സംസ്ഥാന ക്ഷേത്രകല അക്കാദമി ഏർപ്പെടുത്തിയ 2020ലെ ക്ഷേത്ര കലാശ്രീ പുരസ്കാര ജേതാവ് ആരായിരുന്നു:
രാജശ്രീ വാര്യർ
മേതിൽ ദേവിക
കെ.ബി ശ്രീദേവി
ഡോ. ലതാലക്ഷ്മി

Ans:- മേതിൽ ദേവിക

22. കാലാവധി പൂർത്തിയാക്കാതെ രാജിവെച്ച ഷിൻസോ ആബെ (ഷിൻസോ Abe) ഏതു രാജ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു:
ബ്രിട്ടൺ
സിംബാവേ
ജപ്പാൻ
കെനിയ
Ans:- ജപ്പാൻ

23. “Forests and livelihoods: sustaining people and planet 2021” ൽ ആഘോഷിച്ച ഏതു ദിനത്തിന്റെ പ്രമേയം ആയിരുന്നു ഇത്:
ലോക വന്യജീവി ദിനം
ലോക വന ദിനം
ലോക പരിസ്ഥിതി ദിനം
ലോക ജൈവവൈവിധ്യ ദിനം
Ans:- ലോക വന്യജീവി ദിനം
24. 2020 ജൂലൈയിൽ ലോക വ്യാപാര സംഘടനയിൽ നിരീക്ഷക പദവി ലഭിച്ച രാജ്യം:
ലൈബീരിയ
തുർക്ക്മെനിസ്ഥാൻ
ഫിൻലാന്റ്
തായ്‌വാൻ
Ans:- തുർക്മെനിസ്ഥാൻ
25. ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡെക്സ്സ് 2020ൽ ഇന്ത്യയുടെ സ്ഥാനം:
117
10
86
4
Ans:- 10
ഒന്നാം സ്ഥാനത്ത്: അമേരിക്ക
26. വാർത്താവിനിമയ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഐഎസ്ആർഒ 2020 ജനുവരിയിൽ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ്:
ജിസാറ്റ് 30
പിഎസ്എൽവി സി- 51
പിഎസ്എൽവി സി- 40
ജിസാറ്റ് 11
Ans:- ജി സാറ്റ് 30
27. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആദ്യ പ്രോ-വൈസ് ചാൻസിലർ ആരാണ്:
ഡോ. പി. എം മുബാറക്ക് പാഷാ
കെ. ജയശങ്കർ
ഡോ. എസ്.വി സുധീർ
പ്രൊഫ. സജി ഗോപിനാഥ്
Ans:- ഡോ. എസ്. വി. സുധീർ
28. ഏത് രാജ്യമാണ് രാമായണത്തിലെ രാവണന്റെ വ്യോമപാതയെപ്പറ്റി പഠിക്കാനായി ഗവേഷണ പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ള രാജ്യം ഏതാണ്:
നേപ്പാൾ
ഭൂട്ടാൻ
ശ്രീലങ്ക
താജിക്കിസ്ഥാൻ
Ans:- ശ്രീലങ്ക
29. 2020ഇൽ സംസ്ഥാന മന്ത്രിസഭ ക്കെതിരെ പ്രതിഷേധം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. കേരള നിയമസഭയിലെ എത്രാമത് അവിശ്വാസപ്രമേയം ആയിരുന്നു അത്:
15
16
14
18
Ans:- 16
30. കേരള സർവകലാശാല ഏർപ്പെടുത്തിയ 2020ലെ ഒ.എൻ.വി സാഹിത്യ പുരസ്കാര ജേതാവ് ആരാണ്:
കെ ബി ശ്രീദേവി
കെ. സച്ചിദാനന്ദൻ
ശ്രീകുമാരൻ തമ്പി
ടി. പത്മനാഭൻ
Ans:- കെ.സച്ചിദാനന്ദൻ
31. കേരളത്തിൽ ഇതുവരെ നിലവിൽ വന്ന ഭരണപരിഷ്കാര കമ്മീഷനുകളുടെ എണ്ണം എത്രയാണ്:
3
4
5
2
Ans:- 5
32. പ്രധാനമന്ത്രി ഉൾപ്പെടെ കേന്ദ്രമന്ത്രിസഭാ അംഗങ്ങളുടെ എണ്ണം ലോകസഭാ അംഗങ്ങളുടെ ആകെ എണ്ണത്തിന്റെ 15%ൽ കവിയാൻ പാടില്ല എന്ന വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ഏതാണ്:
86 ആം ഭേദഗതി
തൊണ്ണൂറ്റി ഒന്നാം ഭേദഗതി
എഴുപത്തിമൂന്നാം ഭേദഗതി
നാൽപ്പത്തിരണ്ടാം ഭേദഗതി
Ans:- തൊണ്ണൂറ്റി ഒന്നാം ഭേദഗതി
33. ആദ്യമായി മാറ്റിവെക്കപ്പെട്ട അവയവം ഏതാണ്:
വൃക്ക
കരൾ
ഹൃദയം
കണ്ണ്
Ans:- വൃക്ക
34. ഒരു ഫോട്ടോവോൾട്ടായിക് സെല്ലിൽ നടക്കുന്ന ഊർജ്ജമാറ്റം ഏതാണ്:
വൈദ്യുതോർജ്ജം ശബ്ദോർജം ആകുന്നു
വൈദ്യുതോർജ്ജം സൗരോർജം ആയി മാറുന്നു
രാസോർജ്ജം വൈദ്യുതോർജ്ജം ആയി മാറുന്നു
സൗരോർജ്ജം വൈദ്യുതോർജ്ജം ആകുന്നു
Ans:- സൗരോർജ്ജം വൈദ്യുതോർജ്ജം ആകുന്നു
35. ഇന്ത്യക്കാർക്ക് ഒരു ഉത്തരവാദ ഭരണ വ്യവസ്ഥ ഉറപ്പു നൽകിയ പ്രഖ്യാപനം ഏതായിരുന്നു:
ശാരദ നിയമം
അസംഗഡ് പ്രഖ്യാപനം
ഇന്ത്യൻ കൗൺസിൽ ആക്ട്
ആഗസ്റ്റ് പ്രഖ്യാപനം
Ans:- ആഗസ്റ്റ് പ്രഖ്യാപനം
35. ചരിത്രത്തിലാദ്യമായി യു.എൻ ചാർട്ടർ വിവർത്തനം ചെയ്ത ഭാഷ ഏതാണ്:
കന്നഡ
ഒഡിയ
സംസ്കൃതം
തെലുങ്ക്
Ans:- സംസ്കൃതം
36. ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം ഏതാണ്:
ഡിസംബർ 22
ജൂൺ 21
മാർച്ച് 21
സെപ്റ്റംബർ 23
Ans:- ജൂൺ 21
37. നിയമസേവന ദിനമായി ആചരിക്കുന്നത്:
നവംബർ 26
സെപ്റ്റംബർ 16
നവംബർ 9
ഡിസംബർ12
Ans:- നവംബർ 9
38. ഇടുക്കി ജില്ലയിലെ പുറ്റടി താഴെപ്പറയുന്ന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:
കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
സുഗന്ധവ്യഞ്ജന പാർക്ക്
ഫാം ഇൻഫർമേഷൻ ബ്യൂറോ
കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം
Ans:- സുഗന്ധവ്യഞ്ജന പാർക്ക്
39. പുള്ളിമാനും പഴശ്ശിയും എന്ന കൃതി രചിച്ചത് ആരാണ്:
സർദാർ കെ.എം പണിക്കർ
പി കുഞ്ഞിരാമൻ നായർ
മലയാറ്റൂർ രാമകൃഷ്ണൻ
അംശി നാരായണപിള്ള
Ans:- പി. കുഞ്ഞിരാമൻ നായർ
40. രാഷ്ട്രപതി നിലയം, ഇതിന് യോജിച്ച പ്രസ്താവന താഴെക്കൊടുത്തിരിക്കുന്ന അതിൽ നിന്നും കണ്ടെത്തുക:
ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി
രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ ഔദ്യോഗിക വസതി
ബ്രിട്ടീഷ് ഭരണകാലത്ത് വൈസ്രോയിയുടെ വേനൽകാലവസതി
രാഷ്ട്രപതിയുടെ വേനൽകാലവസതി
Ans:- രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ ഔദ്യോഗിക വസതി
41. പിയൂഷ ഗ്രന്ഥിയുടെ ഹോർമോൺ ഉൽപാദനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
മെഡുല ഒബ്ലാംഗേറ്റ
തലാമസ്
ഹൈപ്പോതലാമസ്
സെറിബ്രം
Ans:- ഹൈപ്പോതലാമസ്
42. ഇന്ത്യയിൽ ആദ്യമായി ഒരു പബ്ലിക് സർവീസ് കമ്മീഷൻ രൂപം നൽകിയ വൈസ്രോയി ആരാണ്:
ഡഫറിൻ പ്രഭു
ലിറ്റൺ പ്രഭു
കഴ്സൺ പ്രഭു
റിപ്പൺ പ്രഭു
Ans:- ഡഫറിൻ പ്രഭു
43. പഹാരിയ കലാപം നടന്ന പ്രദേശം സ്ഥിതി ചെയ്യുന്ന സംസ്ഥാനം:
പഞ്ചാബ്
ജാർഘഡ്
കർണാടക
മണിപ്പൂർ
Ans:- ജാർഖണ്ഡ്
44. സോഷ്യൽ സർവീസ് ലീഗ് എന്ന സംഘടന സ്ഥാപിച്ചത് ആരാണ്:
മദൻ മോഹൻ മാളവ്യ
ആനന്ദ മോഹൻ ബോസ്
വിഷ്ണു ശാസ്ത്രി പണ്ഡിറ്റ്‌
എൻ.എം. ജോഷി
Ans:- എൻ.എം ജോഷി (മുഴുവൻ പേര്: നാരായൺ മൽഹർ ജോഷി)
45. അയ്യങ്കാളി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന ദളിത് നേതാവ് ആരായിരുന്നു:
പി. കെ ചാത്തൻ മാസ്റ്റർ
ആനന്ദതീർത്ഥൻ
കാവാരിക്കുളം കണ്ഠൻ കുമാരൻ
ചെമ്പം തറക്കാളിച്ചോതി കറുപ്പൻ
Ans:- കാവരികുളം കണ്ഠൻ കുമാരൻ

Saturday, April 22, 2023

PSC CURRENT AFFAIRS MOCKTEST

CA Revision -1


 നീതി ആയോഗ് റാങ്കിംഗുകൾ
➡️ 2021ൽ നീതി ആയോഗ് പുറത്തിറക്കിയ ആരോഗ്യ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിലെത്തിയ സംസ്ഥാനം
- കേരളം (82.20)
• രണ്ടാം സ്ഥാനം – തമിഴ്നാട്(72.42)
• മൂന്നാം സ്ഥാനം – തെലുങ്കാന(69.96)
• ഏറ്റവും പിന്നിലെത്തിയ സംസ്ഥാനം - ഉത്തർപ്രദേശ്(30.57)

➡️ 2021ൽ നീതി ആയോഗ് പുറത്തിറക്കിയ ആരോഗ്യസ്ഥിതി വർദ്ധനസൂചികയിൽ കേരളത്തിന്റെ സ്ഥാനം -12

• 2021ൽ നീതി ആയോഗ് പുറത്തിറക്കിയ ആരോഗ്യസൂചികയിൽ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിലെത്തിയ സംസ്ഥാനം – മിസോറാം

• 2020-21ലെ നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികകയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം – കേരളം
• മുന്നിൽ നിൽക്കുന്ന കേന്ദ്രഭരണപ്രദേശം – ചണ്ഡീഗഡ്

➡️ 2021 നവംബറിൽ നീതി ആയോഗ് പ്രസിദ്ധീകരിച്ച Sustainable Development Goals Urban India Index -ൽ നാലാം സ്ഥാനം നേടിയ കേരളത്തിലെ നഗരം- തിരുവനന്തപുരം
• അഞ്ചാം സ്ഥാനം – കൊച്ചി
• ഒന്നാം സ്ഥാനം നേടിയത് – ഷിംല ( ഹിമാചൽ പ്രദേശ്)

➡️2021 നവംബറിൽ നീതിആയോഗ് പ്രസിദ്ധികരിച്ച പ്രഥമ Multidimensional Poverty Index (MPI) 2021 (മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്സ് (എംപിഐ) അനുസരിച്ച് ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം -കേരളം

• 2021 നവംബറിൽ നീതിആയോഗ് പ്രസിദ്ധികരിച്ച പ്രഥമ Multidimensional Poverty Index (MPI) 2021 (മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്സ് (എംപിഐ) അനുസരിച്ച് ഏറ്റവും കൂടുതൽ ദാരിദ്ര്യ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം -ബീഹാർ

➡️ 2021നീതി ആയോഗ് ഇന്നോവേഷൻ സൂചികയിൽ ഒന്നാം സ്ഥാനം - കർണാടക

• കേരളത്തിന്റെ സ്ഥാനം -8
• കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒന്നാം സ്ഥാനം – ചണ്ഡിഗഡ്

• വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാമത് – മണിപ്പൂർ

➡️ നീതി ആയോഗ് പുറത്തുവിട്ട India Innovation Index 2020 റാങ്കിങ്ങിൽ’ Major States ‘ കാറ്റഗറിയിൽ ഒന്നാമതെത്തിയത് - കർണാടക ( അഞ്ചാം സ്ഥാനം – കേരളം )

• നോർത്ത് -ഈസ്റ്റ്‌ /ഹിൽ സ്റ്റേറ്റ്സിൽ ഒന്നാമത് - ഹിമാചൽ പ്രദേശ്
• കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒന്നാമത്- ഡൽഹി

➡️ ക്രിക്കറ്റും വേദികളും
• ICC പുരുഷ ലോകകപ്പ് ക്രിക്കറ്റ് 2023 -ഇന്ത്യ
• ICC ട്വന്റി – 20 പുരുഷ ലോകകപ്പ് 2022-ഓസ്ട്രേലിയ
• ICC ട്വന്റി-20 പുരുഷ ലോകകപ്പ് 2024-
യു.എസ്.എ., വെസ്റ്റിൻഡീസ്
• ICC വനിതാ ട്വന്റി-20 ലോകകപ്പ് 2023 – ദക്ഷിണാഫ്രിക്ക
• ICC വനിതാ ട്വന്റി-20 ലോകകപ്പ് 2024-ബംഗ്ലാദേശ്
• ICC വനിതാ ട്വന്റി-20 ലോകകപ്പ് 2026-ഇംഗ്ലണ്ട്
• ICC വനിതാ ഏകദിന ലോകകപ്പ് 2025-ഇന്ത്യ
• ICC ചാമ്പ്യൻസ് ട്രോഫി 2025
പാകിസ്ഥാൻ
• ICC വനിതാ ട്വന്റി -20 ലോകകപ്പ് 2023 - സൗത്ത് ആഫ്രിക്ക
• ICC ട്വന്റി-20 ലോകകപ്പ് 2026
ഇന്ത്യ, ശ്രീലങ്ക
• ICC ഏകദിന ലോകകപ്പ് 2027 – ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ
• ICC ട്വന്റി-20 ലോകകപ്പ് 2028 -ഓസ്ട്രേലിയ, ന്യൂസിലാൻഡ്

➡️ ഇന്ത്യ – കേരളം പ്രധാനപ്പെട്ട സമകാലിക വിവരങ്ങൾ


• ടൈംസ് ‘2023 ‘ ലോകത്ത് സഞ്ചരിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ പതിമൂന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ സംസ്ഥാനം – കേരളം

• രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് സംസ്ഥാനം – കേരളം
• ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ –കൊച്ചി

• കൊച്ചി വാട്ടർ മെട്രോയ്ക്ക് വേണ്ടി കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ച ആദ്യ ബോട്ട് – മുസിരിസ്

• ഇന്ത്യയിലെ ആദ്യ ഓൺലൈൻ കാർഷിക വായ്പ പോർട്ടൽ - സഫല്‍ ( ഒഡീഷ )
• ലതാ മങ്കേഷ്കർ ചൗക്ക് നിലവിൽ വന്നത് – അയോധ്യ

• അടുത്തിടെ വിരമിക്കൽ പ്രായം 62 ആക്കി ഉയർത്തിയ സംസ്ഥാനം – ആന്ധ്രപ്രദേശ്

• ഇന്ത്യയിൽ ആദ്യമായി ഒരു ആഴക്കടൽ മത്സ്യബന്ധന കപ്പലിന്റെ ക്യാപ്റ്റൻ ആകുന്ന ആദ്യ വനിത / മലയാളി - ഹരിത കെ. കെ

• 2021 ജൂലൈ മുംബൈ എയർപോർട്ടിന്റെ നടത്തിപ്പ് ഏ റ്റെടുത്ത സ്ഥാപനം- അദാനി ഗ്രൂപ്പ്

• രാജ്യത്തെ മികച്ച സുസ്ഥിര പൊതുഗത സംവിധാനമുള്ള നഗരമായി തിരഞ്ഞെടുത്തത്- കൊച്ചി

• രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷനായി കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടൽ -e-Shram

• 2021 ഏപ്രിൽ 1 മുതൽ സംസ്ഥാനത്തിനകത്ത് എല്ലാ സർക്കാർ ബസ്സുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം – പഞ്ചാബ്

• മലബാർ കലാപം നടന്നിട്ട് 2021ൽ എത്ര വർഷം –
100 വർഷം

• സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദ മണ്ഡലം ആവാൻ ഒരുങ്ങുന്ന നിയമസഭാ മണ്ഡലം -  ബേപ്പൂർ 
• കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ പച്ചതുരുത്ത് ജില്ല – വയനാട്
• സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻ ടാഗ് നൽകാൻ തീരുമാനിച്ച സംസ്ഥാനം – കേരളം
• വിദ്യാർത്ഥികളുടെ ശാരീരിക മാനസികാരോഗ്യം കായിക ക്ഷമത എന്നിവ ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി - പ്ലേ ഫോർ ഹെൽത്ത്
• ആദിവാസി ഗോത്ര തലവൻ ചെമ്പൻ കൊലുമ്പൻ മൂപ്പന്റെ നവീകരിച്ച സ്മാരകം നിലവിൽ വന്നത് -വെള്ളപ്പാറ, ഇടുക്കി
• ഓട്ടോറിക്ഷ ആംബുലൻസ് സേവനം ആരംഭിച്ച നഗരം – കൊച്ചി
• ജെൻഡർ ന്യൂട്രൽ യൂണിഫോം ഏർപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി ധാരണയായ ജില്ല – ആലപ്പുഴ
• പൂജപ്പുര സെൻട്രൽ ജയിലിൽ ആരംഭിച്ച റേഡിയോ ചാനലിന്റെ പേര്- ഫ്രീഡം സിംഫണി
• സൗത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് അകാൻ കാഗ്വ കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലിക – കാമ്യ കാർത്തികേയൻ
• കേന്ദ്ര ഗവൺമെന്റ് മത്സ്യത്തൊഴിലാളികൾക്കായി അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ ഓൺലൈൻ കോഴ്സ് - മത്സ്യ സേതു
• ഇന്ത്യയിലെ ആദ്യ ഫിഷറീസ് ഹബ് നിലവിൽ വന്നത് – ഗോവ
• 2021ൽ സ്ട്രോബറി ഉത്സവം സംഘടിപ്പിച്ച നഗരങ്ങൾ - ഝാൻസി, ഉത്തർപ്രദേശ്
• ഖർച്ചി ഉത്സവം അരങ്ങേറുന്ന സംസ്ഥാനം – ത്രിപുര
• മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്പയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന മധ്യപ്രദേശിലെ ഹൈവേ – ഗ്വാളിയോർ - ചമ്പൽ എക്സ്പ്രസ്സ് വേ
• ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ 2021 ആഗസ്റ്റ് മാസം പ്രസിഡൻസി വഹിക്കുന്ന രാജ്യം – ഇന്ത്യ
• ഇന്ത്യയിലേക്ക് എത്തുന്ന വിദേശയാത്രക്കാരുടെ രജിസ്ട്രേഷൻ പോർട്ടൽ - എയർ സുവിധ
• സാമൂഹ്യ പരിഷ്കർത്താവ് ഇ.വി രാമസ്വാമി നായികരുടെ (പെരിയോർ ) ജന്മദിനമായ സെപ്റ്റംബർ 17 സാമൂഹ്യനീതി ദിനമായി ആചരിക്കുവാൻ തീരുമാനിച്ച സംസ്ഥാനം – തമിഴ്നാട്
• ഗതാഗത യോഗ്യമായ കേരളത്തിലെ ആദ്യ തുരങ്ക പാത - കുതിരാൻ തുരങ്കം (തൃശ്ശൂർ )
• അടുത്തിടെ 300ആം വാർഷികം ആചരിച്ച കേരളത്തിലെ ആദ്യത്തെ സംഘടിത ബ്രിട്ടീഷ് വിരുദ്ധ കലാപം - ആറ്റിങ്ങൽ കലാപം
• കേരളത്തിൽ മൊബൈൽ ഫോൺ സേവനം ആരംഭിച്ചതിന്റെ എത്രാമത് വാർഷികമാണ് 2021ൽ പൂർത്തിയായത് -25 വർഷം
• സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള പോലീസ് ആരംഭിക്കുന്ന പുതിയ സംരംഭം – പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്


Tuesday, March 14, 2023

YouTube channel





വെള്ളച്ചാട്ടങ്ങൾ





💢ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം – PSC Answer Key യിലെ ഉത്തരം - ജോഗ് വെള്ളച്ചാട്ടം (ജർസപ്പോ വെള്ളച്ചാട്ടം, ശരാവതി നദി - കർണാടക )
💢 വെള്ളച്ചാട്ടങ്ങളുടെ നഗരം – റാഞ്ചി
💢 ഏഷ്യയിലെ ഏറ്റവും വീതിയേറിയ വെള്ളച്ചാട്ടം - ചിത്രകോട്ട് വെള്ളച്ചാട്ടം ( ഇന്ദ്രാവതി നദി – ഛത്തീസ്ഗഡ് )
 ഇന്ത്യയിലെ നയാഗ്ര - ഹൊഗനക്കൽ
 കേരളത്തിലെ നയാഗ്ര - അതിരപ്പള്ളി ( തൃശ്ശൂർ )
 ദക്ഷിണേന്ത്യയിലെ സ്പാ – കുറ്റാലം ( തമിഴ്നാട് )


 തടാകങ്ങളെ കുറിച്ചുള്ള പഠനം - ലിംനോളജി 

 തടാകങ്ങൾ
💢ചിൽക്ക തടാകം
• ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
• ചിൽക്ക തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം – ഒഡീഷ
ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം
ബ്രേക്ക്‌ഫാസ്റ്റ് ദ്വീപ്, ഹണിമൂൺ ദ്വീപ്, പക്ഷികളുടെ ദ്വീപ് എന്നിവ സ്ഥിതി ചെയ്യുന്ന തടാകം
• ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപ് – ഹണിമൂൺ ദ്വീപ്
• ചിൽക്കതടാകത്തിൽ സ്ഥിതിചെയ്യുന്ന പക്ഷി സങ്കേതം - നൽബൺ പക്ഷിസങ്കേതം
• ചിൽക്ക തടാകത്തിൽ പതിക്കുന്ന നദി – ദയ


ലോക്തക് തടാകം
വടക്ക് കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
ലോകത്തിലെ ഏക ഒഴുകുന്ന ദേശീയ ഉദ്യാനമായ കെയ്ബുൾ ലംജാവോ സ്ഥിതിചെയ്യുന്ന തടാകം
• ലോക്തക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മണിപ്പൂർ

പുലിക്കാട്ട് തടാകം
ആന്ധ്രപ്രദേശ് - തമിഴ്നാട് സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന തടാകം
• വേണാട് ദ്വീപ് സ്ഥിതിചെയ്യുന്ന തടാകം
• പുലിക്കാട്ട് തടാകത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് – ശ്രീഹരിക്കോട്ട


 വൂളാർ തടാകം

• വൂളാർ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം - ജമ്മു കാശ്മീർ
• വൂളാർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി – ഝലം
• ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം – വൂളാർ തടാകം (PSC ഉത്തര സൂചികകളിൽ കൊല്ലേരു )
സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകമാണ് വൂളാർ തടാകം


 കൊല്ലേരു തടാകം

• കൊല്ലേരു തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം – ആന്ധ്രപ്രദേശ്
കൃഷ്ണ – ഗോദാവരി ഡെൽറ്റകൾക്കിടയിൽ സ്ഥിതിചെയ്യുന്ന തടാകമാണ് കൊല്ലേരു തടാകം

സാംഭർ തടാകം

• ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം – സാംഭർ തടാകം
• സാംഭർ തടാകം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം – രാജസ്ഥാൻ


 ലോണാർ തടാകം

• ഉൽക്കപതനത്തിന്റെ ഫലമായി രൂപംകൊണ്ട ഇന്ത്യയിലെ ഏക തടാകം
• ലോണാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മഹാരാഷ്ട്ര

ഡുംബൂർ തടാകം
• കേര ദീപ് സ്ഥിതിചെയ്യുന്ന തടാകം -ഡുംബൂർ തടാകം
• ത്രിപുരയിലാണ് ഡുംബൂർ തടാകം സ്ഥിതി ചെയ്യുന്നത്
ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം – കൻവാർ തടാകം ( ബീഹാർ )
 പുഴകൾ ഗതി മാറി ഒഴുകുന്നത് മൂലം രൂപം കൊള്ളുന്ന തടാകങ്ങളാണ് ഓക്സ്ബോ തടാകങ്ങൾ



• ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകം – ചോലോമു തടാകം ( സിക്കിം )
• ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തടാകം - വേമ്പനാട്ടുകായൽ ( കേരള)
• സ്കെൽട്ടൻ ലേക്ക് എന്നറിയപ്പെടുന്ന തടാകം – രൂപ്കുണ്ട് ( ഉത്തരാഖണ്ഡ് )
• ലേക്ക് ഓഫ് മൈസ്റ്റെറി (Lake Of mystery )- രൂപ്കുണ്ട്
• ഇന്ത്യ ചൈന അതിർത്തിയിൽ സ്ഥിതിചെയ്യുന്ന തടാകം –പാംഗോങ് തടാകം
• അക്സായിചിൻ പീഠഭൂമിയിൽ ഉൽഭവിച്ച് ലഡാക്കിലേക്ക് ഒഴുകുന്ന നദി – ഗൽവാൻ
• ഇന്ത്യയുടെ തടാക നഗരം?
ഉദയ്പൂർ
• ഇന്ത്യയുടെ തടാക ജില്ല? നൈനിറ്റാൾ



Monday, February 20, 2023

University LGS Revision Test - 1



Q ➤ 1. ഇന്ത്യയിലെ കൃഷിയെ നിയന്ത്രിക്കുന്ന മൺസൂൺ എന്നറിയപ്പെടുന്നത്:


Q ➤ 2. ഒരു വസ്തുവിന് മുകളിലൂടെ മറ്റൊരു വസ്തു നീങ്ങുമ്പോൾ വസ്തുക്കളുടെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം:


Q ➤ 3. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം:


Q ➤ 4. ഇന്ത്യയുടെ പശ്ചിമ - പൂർവ്വതീര പ്രദേശങ്ങൾ അതിർത്തിയായി വരുന്ന ഏക സംസ്ഥാനം:


Q ➤ 5. വേനൽക്കാലത്ത് കർണാടകത്തിന്റെ തീരപ്രദേശങ്ങളിലും കേരളത്തിലും വീശുന്ന ഒരു പ്രാദേശികവാതം:


Q ➤ 6. പാൻക്രിയാസ് സ്രവിക്കുന്ന ഹോർമോണുകൾ:


Q ➤ 7. കേരള സംസ്ഥാന ചലചിത്ര വികസന കോർപ്പറേഷൻ. ഒ.ടി. ടി ഫ്ലാറ്റ്ഫോം:


Q ➤ 8. വസ്തുവിനെക്കാൾ ചെറിയ പ്രതിബിംബം ഉണ്ടാക്കുന്ന ദർപ്പണം:


Q ➤ 9. നക്ഷത്രങ്ങളുടെ തിളക്കത്തിന് കാരണം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:


Q ➤ 10. ശരീര തുലന നില പാലിക്കാൻ സഹായിക്കുന്ന മസ്തിഷ്ക ഭാഗം:


Q ➤ 11. മൺസൂൺ മരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന വനങ്ങൾ:


Q ➤ 12. ശൈത്യകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ടാകുന്ന ഒരു പ്രതിഭാസം:


Q ➤ 13. 20 ഹെർട്സിൽ കുറഞ്ഞ തരംഗം:


Q ➤ 14. ഒരു ബ്ലേഡ് ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം:


Q ➤ 15. ഡക്കാൻ പീഠഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്:


Q ➤ 16. തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ പ്രഭാവം കൂടുതലായി കാണപ്പെടുന്ന മേഖല:


Q ➤ 17. 75 മത് ബാഫ്റ്റ അവാർഡ് 2022ലെ മികച്ച നടൻ:


Q ➤ 18. ആഹാരം ചവച്ചരക്കാൻ സഹായിക്കുന്നപല്ലുകൾ:


Q ➤ 19. പയോറിയ രോഗം ബാധിക്കുന്നത് എവിടെയാണ്:


Q ➤ 20. പശ്ചിമതീരവും പൂർവ്വതീരവും ഒരുമിക്കുന്ന സ്ഥലം:


Q ➤ 21. വടക്ക് കിഴക്കൻ മൺസൂണിന്റെ പ്രഭാവം കൂടുതലായി കാണപ്പെടുന്ന പ്രദേശം:


Q ➤ 22. ഒപ്റ്റിക്കൽ ഗ്ലാസ്‌ ആയി ഉപയോഗിക്കുന്ന ദർപ്പണം:


Q ➤ 23. ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ് പാക് പുരസ്കാരം നേടിയ ചിത്രം:


Q ➤ 24. ഏറ്റവും കൂടുതൽ തീരപ്രദേശമുള്ള സംസ്ഥാനം:


Saturday, February 18, 2023

Day 2 - Kerala Renaissance

Day 2 - Kerala Renaissance


1. മാപ്പിള ലഹളകളുടെ തുടർച്ചയായി 1921 ൽ നടന്ന കലാപം ഏതാണ്:

മലബാർ കലാപം

2. സ്വാതന്ത്രസമര ആശയങ്ങൾ പ്രചരിക്കുവാൻ സ്വതന്ത്ര ഭാരതം എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത് ആരാണ്:

കെ.ബി മേനോൻ

3. മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ:

സി. വി രാമൻപിള്ള 

4. ഗാന്ധിജി വൈക്കം സത്യാഗ്രഹത്തിലെത്തിയതിനെ കുറിച്ച് പരമശിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ അമ്മ എന്ന അനുഭവ കഥ ഏത് കൃതിയിലാണ്:

ഓർമ്മക്കുറിപ്പ്

5. പെരിനാട് ലഹള (കല്ലുമാല സമരം) വുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്:

അയ്യങ്കാളി

Day 1 - Current Affairs – കേരളം

Day1- Current affairs – കേരളം


1. എത്ര മലയാളികൾക്കാണ് 2022ൽ അർജുന പുരസ്കാരങ്ങൾ ലഭിച്ചത്:

  • രണ്ട് ✅️

💢 എച്ച്.എസ്.പ്രണോയി (ബാഡ്മിന്റൺ)

💢  എൽദോസ്പോൾ (ട്രിപ്പിൾ ജമ്പ് ) എന്നീ മലയാളികൾക്കാണ് 2022ൽ അർജുന പുരസ്കാരങ്ങൾ ലഭിച്ചത്  


2. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി എന്ന റെക്കോർഡ് പിണറായി വിജയൻ നേടിയത് ആരെ മറികടന്നു കൊണ്ടാണ്:

  • സി.അച്യുതമേനോൻ ✅️


3. 2022ഒക്ടോബറിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ ഗവൺമെന്റ്സെക്രട്ടറിയേറ്റിനു മുന്നിൽ 18 ദിവസം നിരാഹാര സമരം നടത്തിയ 82 കാരിയായ സാമൂഹിക പ്രവർത്തക ആരാണ്:

  • ദയാബായി ✅️

💢 കോട്ടയം പാലാ സ്വദേശിനിയായ മേഴ്സി മാത്യു ആണ് ദയാബായി എന്ന പേരിൽ പ്രശസ്തി നേടിയിട്ടുള്ളത്


4. ജനശതാബ്ദി ട്രെയിൻ സർവീസിന്റെ മാതൃകയിൽ ദീർഘദൂര യാത്രക്കാർക്കായി കെഎസ്ആർടിസി ആരംഭിച്ച ബസ് സർവീസ് :

  • എൻ ടു എൻഡ് ✅️

 

5. കോട്ടയത്തെ കെ. ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ്ആൻഡ് ആർട്സ് ചെയർമാൻ സ്ഥാനം രാജിവെച്ച മലയാള ചലച്ചിത്ര സംവിധായകൻ:

  • അടൂർ ഗോപാലകൃഷ്ണൻ ✅️




HW ചോദ്യങ്ങൾ - താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം നിങ്ങൾ കമന്റ് ചെയ്യുക


  1. ദേശീയ ക്ഷീര ദിനം എന്നാണ്?
  2. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐ. ഒ. എ ) യുടെ പുതിയ പ്രസിഡന്റ് ആരാണ്?
  3. സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ ഭൂസർവേയുടെ ഭാഗ്യചിഹ്നം?
  4. എത്രാമത് എഴുത്തച്ഛൻ പുരസ്കാരമാണ് 2022ൽ സേതുവിന് ലഭിച്ചത്:
  5. കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്പ്?

Wednesday, February 8, 2023

|UNIVERSITY LGS STUDY PlAN |KERALA ||GEORAPHY NOTES||കേരള ഭൂമിശാസ്ത്രം study Notes|










 ഭൂമിശാസ്ത്രം Quick Facts 


1) കേരള നദികൾ -Confusing facts
 
🔰കേരളത്തിലെ നദികളുടെ എണ്ണം -44
 🔰കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം -41
🔰 കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം -3
🔰 ഏറ്റവും കൂടുതൽ നദികൾ ഉള്ള കേരളത്തിലെ ജില്ല- കാസർകോട് (12)
🔰 കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി- പെരിയാർ
🔰 ഏറ്റവും കൂടുതൽ പോഷക നദികളുള്ള നന്ദി- പെരിയാർ
🔰 കേരളത്തിലെ രണ്ടാമത്തെ വലിയ നദി- ഭാരതപ്പുഴ
🔰 ആദ്യ ഉരുക്ക് തടയണ നിർമ്മിക്കുന്ന കേരളത്തിലെ നദി- ഭാരതപ്പുഴ
🔰 2019ലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും മലിനീകരണ നിരക്ക് കൂടിയ നദി- പെരിയാർ
🔰 കേരളത്തിൽ ഏറ്റവും മലിനീകരണ നിരക്ക് കുറഞ്ഞ നദി- കുന്തിപ്പുഴ
🔰 ജല മലിനീകരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ ലഹള - ചാലിയാർ ലഹള
🔰 കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി – നെയ്യാർ
🔰 ഏറ്റവും കൂടുതൽ ജില്ലകളിലൂടെ കടന്നു പോകുന്ന കേരളത്തിലെ നദി- മൂവാറ്റുപുഴയാർ (121km)
🔰 കിഴക്കോട്ടൊഴുകുന്ന നദികളിൽ കേരളത്തിലെ ഏറ്റവും വലിയ നദി – കബനി
🔰 കിഴക്കോട്ടൊഴുകുന്ന നദികളിൽ കേരളത്തിലെ ഏറ്റവും ചെറിയ നദി- പാമ്പാർ
💢2) അപരനാമങ്ങൾ
📖 ആലുവാപുഴ – പെരിയാർ
📖 പേരാർ- ഭാരതപ്പുഴ
📖 നിള - ഭാരതപ്പുഴ
📖പൊന്നാനിപ്പുഴ- ഭാരതപ്പുഴ
📖 കരിമ്പുഴ - കടലുണ്ടിപ്പുഴ
📖 മൂരാട് നദി – കുറ്റ്യാടിപ്പുഴ
📖 ബേപ്പൂർ പുഴ - ചാലിയാർ
 📖 പൊൻപുഴ - ചാലിയാർ
 📖 പയസ്വിനി പുഴ – ചന്ദ്രഗിരിപ്പുഴ
 📖 പെരുമ്പുഴ – ചന്ദ്രഗിരിപ്പുഴ
📖 തേജസ്വിനി - കാര്യങ്കോട് പുഴ
📖 മാഹി പുഴ – മയ്യഴിപ്പുഴ
📖 കപില – കബനി
📖 തലയാർ - പാമ്പാർ
🔰 കേരളത്തിലെ നൈൽ - ഭാരതപ്പുഴ
🔰 ദക്ഷിണ ഭാഗീരഥി – പമ്പ
🔰 ബാരിസ് എന്നറിയപ്പെടുന്ന നദി-പമ്പ
🔰 കേരളത്തിന്റെ ജീവരേഖ - പെരിയാർ
🔰 കേരളത്തിലെ മഞ്ഞ നദി,- കുറ്റ്യാടിപ്പുഴ
 3)കേരളത്തിലെ ജലാശയങ്ങളിൽ നടക്കുന്ന വള്ളംകളികൾ
1) നെഹ്റു ട്രോഫി- പുന്നമടക്കായൽ
2) ആറന്മുള വള്ളംകളി – പമ്പ
3) ചമ്പക്കുളം മൂലം വള്ളംകളി –പമ്പ
4) രാജീവ് ഗാന്ധി ട്രോഫി – പമ്പ
5) ശ്രീനാരായണഗുരു ജയന്തി വള്ളംകളി- കുമരകം
6) ഉത്രാടം തിരുനാൾ( നീരേറ്റുപുറം വള്ളംകളി)- പമ്പ
7) മദർ തെരേസ വള്ളംകളി - അച്ചൻകോവിലാർ
8) പായിപ്പാട്ട് വള്ളംകളി – പായ്പ്പാട്ട് കായൽ
9) അയ്യങ്കാളി ട്രോഫി - വെള്ളായണി കായൽ
10) ശ്രീനാരായണ ട്രോഫി വള്ളംകളി – കന്നേറ്റി കായൽ
 4)കേരളത്തിലെ കായലുകൾ - പ്രധാനപ്പെട്ട പോയന്റുകൾ
🔰 കേരളത്തിലെ മനുഷ്യനിർമ്മിത തടാകം - മാനാഞ്ചിറ തടാകം ( കോഴിക്കോട് )
🔰 ഹൃദയത്തിന്റെ ആകൃതിയിലുള്ള ഹൃദയസരസ്സ് സ്ഥിതിചെയ്യുന്നത് - മേപ്പാടി ( വയനാട് )
🔰 നീരാളിയുടെ ആകൃതിയിലുള്ള കായൽ - അഷ്ടമുടിക്കായൽ
🔰 പനയുടെ ആകൃതിയിൽ ഉള്ളകായൽ - അഷ്ടമുടിക്കായൽ
🔰F ആകൃതിയിലുള്ള കായൽ - ശാസ്താംകോട്ട തടാകം
🔰 ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിലുള്ള- പൂക്കോട് തടാകം


 5)കേരളത്തിലെ ശുദ്ധജല തടാകങ്ങൾ
🔰 ശാസ്താംകോട്ട കായൽ - കൊല്ലം
🔰 വെള്ളായണി കായൽ - തിരുവനന്തപുരം
🔰 പൂക്കോട് തടാകം – വയനാട്
🔰 മുരിയാട് തടാകം - തൃശ്ശൂർ
🔰 ഏനാമാക്കൽ - തൃശ്ശൂർ
🔰 വാരാപ്പുഴ – എറണാകുളം
🔰 മനകോടി - തൃശ്ശൂർ


6) പ്രധാനപ്പെട്ട പോയിന്റുകൾ
🔰 കേരളത്തിലെ ആദ്യ സീപ്ലെയിൻ സർവീസ് ആരംഭിച്ചത് – അഷ്ടമുടി- പുന്നമടക്കായൽ
🔰 കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം – അഷ്ടമുടിക്കായൽ
🔰 കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ - ശാസ്താംകോട്ട കായൽ
🔰 സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിലുള്ള ശുദ്ധജല തടാകം - പൂക്കോട് തടാകം
🔰 കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം- പൂക്കോട് തടാകം
🔰 കേരളത്തിലെ ഏറ്റവും തെക്കുള്ള കായൽ - വെള്ളായണി കായൽ
🔰 കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം - വെള്ളായണി കായൽ
🔰 കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ കായൽ - ഉപ്പള കായൽ
🔰 ഇന്ത്യയിൽ തടാകത്തിൽ സ്ഥിതി ചെയ്യുന്ന തുറമുഖം - കൊച്ചി തുറമുഖം


7) ദ്വീപുകൾ, വെള്ളച്ചാട്ടങ്ങൾ
 🔰 കേരളത്തിലെ ആദ്യത്തെ കൃത്രിമ ദ്വീപ് – വെല്ലിങ്ടൺ ദ്വീപ്
🔰 കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്- എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപ്
🔰 കേരളത്തിലെ ഏറ്റവും വലിയ നദിജന്യദ്വീപ് - കുറുവ ദ്വീപ് ( വയനാട്)
🔰 കൊച്ചി തുറമുഖത്തിന് ആഴം കൂട്ടാനായി എടുത്ത മണ്ണ് നിക്ഷേപിച്ച ഉണ്ടായ ദ്വീപ് - വെല്ലിങ്ടൺ ദ്വീപ്

8) കേരളത്തിലെ കാലാവസ്ഥ, വനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, പക്ഷി സങ്കേതങ്ങൾ പ്രധാനപ്പെട്ടമറ്റു പോയിന്റുകൾ
 ( Quick Revision )
🔰 കേരളത്തിലെ കാലാവസ്ഥകൾ
📖 തെക്കുപടിഞ്ഞാറൻ മൺസൂൺ
📖 വടക്കു കിഴക്കൻ മൺസൂൺ
📖 ശൈത്യകാലം(ഡിസംബർ -ഫെബ്രുവരി )
📖 വേനൽക്കാലം(മാർച്ച്-മെയ്‌)
🔰 മൺസൂണിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം- കേരളം
🔰 കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം- ജനുവരി
🔰 കേരളത്തിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത് മാസം- ജനുവരി
🔰 ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വതനിരയിക്ക് പറയുന്ന പേര്- പശ്ചിമഘട്ടം
🔰 കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി- ആനമുടി
🔰 ദക്ഷിണേന്ത്യയിലെ എവറസ്റ്റ് – ആനമുടി
🔰 കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി- മീശപ്പുലിമല
🔰 മീശപ്പുലിമല സ്ഥിതി ചെയ്യുന്ന ജില്ല – ഇടുക്കി
🔰 പശ്ചിമഘട്ടത്തിലെ ഏറ്റവും തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന മലനിര - അഗസ്ത്യാർകൂടം (തിരുവനന്തപുരം)
🔰 കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനം - ഉഷ്ണമേഖലാ നിത്യഹരിത വനം
🔰 ഏറ്റവും കുറവ് കാണപ്പെടുന്ന വനം - ചോലവനങ്ങൾ
🔰 ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം -13
🔰 കേരളത്തിൽ ആദ്യ റിസർവ് വനമേഖല – കോന്നി ( പത്തനംതിട്ട )
🔰 കേരളത്തിൽ വന വിസ്തൃതി കൂടിയ ഡിവിഷൻ - റാന്നി ( പത്തനംതിട്ട )
🔰 വന വിസ്തൃതി കുറഞ്ഞ ഡിവിഷൻ - ആറളം ( കണ്ണൂർ)
🔰 ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല - കണ്ണൂർ
📖 കേരള വന നിയമം നിലവിൽ വന്ന വർഷം -1961
📖 കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം -1998
📖 തിരുവിതാംകൂറിൽ വന നിയമം നിലവിൽ വന്നത് -1887