amrutham education

The Complete Kerala PSC Education

Monday, August 1, 2022

മലയാളം വാക്യങ്ങൾ






വാക്യങ്ങൾ 


 പൂർണ്ണമായ ആശയം നൽകുന്ന പദസമൂഹമാണ് വാക്യം 

 വാക്യങ്ങളെ നാലായി തരം തിരിക്കാം..

1- നിർദ്ദേശക വാക്യം 
2- നിയോജകവാക്യം / ആഭിലാഷിക വാക്യം
3- അനുയോഗിക വാക്യം 
4- വ്യാക്ഷേപേകവാക്യം  


1- നിർദ്ദേശക വാക്യം 

 കേവലം ഒരു പ്രസ്താവനയുടെ രൂപത്തിൽ വരുന്ന വാക്യം.
ഉദാ - ഇന്ത്യ എന്റെ രാജ്യമാണ് 
കേരളീയരുടെ മാതൃഭാഷ മലയാളമാണ്‌.


2- നിയോജകവാക്യം /ആഭിലാഷിക വാക്യം 
 ആജ്ഞ,  ആശംസ,  അപേക്ഷ,  പ്രാർത്ഥന,  എന്നിവ പ്രകടമാക്കുന്ന വാക്യം 
ഉദാ - നിങ്ങൾക്ക് പോകാം,  അവൻ പഠിക്കട്ടെ,വിദ്യാര്‍ഥികൾ തമ്മില്‍ കലഹിക്കരുത്‌.


3- അനുയോഗിക വാക്യം 

 ചോദ്യ രൂപത്തിലുള്ള വാക്യം 

ഉദാ.  നിങ്ങൾ എവിടെ പോകുന്നു? 
 നീ പഠിച്ച് കഴിഞ്ഞോ?

എന്താ വിഷമിച്ചിരിക്കുന്നത്‌?



4- വ്യാക്ഷേപക വാക്യം 
 വക്താവിന്റെ വികാരങ്ങളെ പ്രകടമാക്കുന്ന വാക്യം
ഉദാ - ഹായ് എത്ര മനോഹരമായ പൂവ് 
 അയ്യോ എന്നെ തല്ലുന്നെ 

🔰 വാക്യങ്ങളുടെ രൂപം അനുസരിച്ച് രണ്ടായി തരം തിരിക്കാം 

1-അംഗിവാക്യം - സ്വതന്ത്രമായി നിൽക്കുന്ന പ്രധാന വാക്യമാണ് അംഗിവാക്യം 

 ഉദാ.  അമ്മു സ്കൂളിൽ പോയി,  അധ്യാപകൻ പുസ്തകം നൽകി 

2-അംഗവാക്യം 

അംഗിവാക്യത്തെ ആശ്രയിച്ച്‌ നില്‍ക്കുന്ന അപ്രധാന വാക്യം അംഗവാക്യം. അംഗവാക്യത്തെ അപൂർണ്ണ ക്രിയകൾ എന്ന് വിളിക്കുന്നു 

ഉദാ.  മാവിന്‍കൊമ്പിലിരുന്ന്‌ കുയില്‍ പാടി.
മാവിന്‍ കൊമ്പിലിരുന്ന്‌ (അംഗവാക്യം)
കുയില്‍ പാടി (അംഗിവാക്യം)


ആശയ സ്വഭാവം അനുസരിച്ച്‌ വാക്യങ്ങളെ മൂന്നായി തിരിക്കാം.

1- ചൂർണിക / കേവലവാക്യം 
 കേവലം ഒരു ആശയത്തെ കുറിക്കുന്ന വാക്യം 
 അവൻ സ്കൂളിൽ പോയി
 അമ്മയെ കണ്ടു..

2- സങ്കീർണവാക്യം 

 ഒരു അംഗിവാക്യവും ഒന്നോ അതിലധികമോ അംഗവാക്യവും ചേർന്നതാണ് സങ്കീർണവാക്യം 
ഉദാ.  അധ്യാപകൻ ഉപദേശിച്ചിട്ടും അവൻ പഠനം പൂർത്തിയാക്കിയില്ല..


3- മഹാവാക്യം
 തുല്യ പ്രാധാന്യമുള്ള ഒന്നിലധികം അംഗി വാക്യമുള്ള വാക്യമാണ് മഹാവാക്യം 
ഉദാ  പ്രധാനമന്ത്രി കേരളം സന്ദർശിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.












No comments:

Post a Comment