amrutham education

The Complete Kerala PSC Education

Friday, October 7, 2022

Psc Degree Level Exam Study Plan


1) താഴെപ്പറയുന്ന പ്രസ്താവനകളിൽ അവിട്ടം തിരുനാൾ ബാലരാമവർമ്മയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ്?
1) തിരുവിതാംകൂർ പൂർണമായും ബ്രിട്ടീഷുകാരുടെ അധിനതയിലായ സമയത്തെ തിരുവിതാംകൂർ രാജാവ്
2) തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നടപ്പിലാക്കിയ ഭരണാധികാരി
3) ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി
4) തിരുവിതാംകൂറിലെ ഏറ്റവും അശക്തനായ ഭരണാധികാരി
A)1,3
B)1,4
C)1,2,3
D)1,3,4
Ans -1,4☑️
◀️ തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നടപ്പിലാക്കിയ ഭരണാധികാരി - റാണി ഗൗരി പാർവതി ഭായ്
◀️ തിരുവിതാംകൂറിൽ ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി- റാണി ഗൗരി ലക്ഷ്മി ഭായി


2) ദേശസേവിക സംഘം സ്ഥാപിച്ച വനിത?
 അക്കമ്മ ചെറിയാൻ
 ആര്യ പള്ളം
 പാർവതി മനഴി
 ആനിമസ്ക്രീൻ
Ans- അക്കമ്മ ചെറിയാൻ


3) ഇന്ത്യൻ നാഷണൽ അസോസിയേഷൻ രൂപംകൊണ്ട വർഷം
1876☑️
1879
1888
1890
Ans- 1876


4) ഇംഗ്ലണ്ടിലെ ഏകാധിപത്യ രാജവാഴ്ച അവസാനിപ്പിച്ച പാർലമെന്റ് നിയമം ഏതായിരുന്നു?
 മഞ്ഞ വിപ്ലവം
 അവകാശനിയമം (Bills of Rights)
 സ്റ്റാമ്പ് നിയമം
 ടൗൺ ഷെന്റ് നിയമം

Ans-അവകാശനിയമം (Bills of Rights)


5) നിലവിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിയായ ഇന്ത്യക്കാരൻ
 ബി.എൻ. റാവു
  അബ്ദുൾകവി യൂസഫ്
 മഹീന്ദ്ര രാജ്പക്സെ
ദൽബീർ സിങ് ഭണ്ഡാരി

Ans- ദൽബീർ സിങ് ഭണ്ഡാരി

6) ലോകത്തിലെ മടക്ക് പർവ്വതങ്ങൾക്ക് ഉദാഹരണത്തിൽ ഉൾപ്പെടാത്തത് ഏതാണ്
 റോക്കീസ്
 ആൻഡീസ്
 ആൽപ്സ്
 വോസ്ഗെസ്

Ans- വോസ്ഗെസ്


🔰 രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്നതിന് ഫലമായി ഉണ്ടാകുന്ന പർവ്വതങ്ങൾ ആണ് ഖണ്ഡപർവ്വതങ്ങൾ
🔰വോസ്ഗെസ് ( ഫ്രാൻസ് )ഖണ്ഡപർവ്വതങ്ങൾക്ക് ഉദാഹരണമാണ് .
7) ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തിയത് ആരാണ്

 ലളിതാംബിക അന്തർജനം
 ശൂരനാട് കുഞ്ഞൻപിള്ള
 ബാലാമണിയമ്മ
 ജി ശങ്കരക്കുറുപ്പ്
Ans- ജി.ശങ്കരക്കുറുപ്പ്


8) ഒളിമ്പിക്സ് വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം

 അഭിനവ് ബിന്ദ്ര
 കർണ്ണം മല്ലേശ്വരി
 നീരജ് ചോപ്ര
 സാക്ഷി മാലിക്
Ans- അഭിനവ് ബിന്ദ്ര


◀️ ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം - കർണ്ണം മല്ലേശ്വരി
◀️ഒളിമ്പിക് അത്‌ലറ്റിക്‌സിൽ ഒരു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് നീരജ് സ്വന്തമാക്കിയത് - നീരജ് ചോപ്ര


9) മലബാർ ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ വനിത
 കമ്മത്ത് ചിന്നമ്മ
 കൗമുദി ടീച്ചർ
 അക്കമ്മ ചെറിയാൻ
 ഇവരാരുമല്ല

Ans- കമ്മത്ത് ചിന്നമ്മ

10)ബിഗ് ബേർഡ് എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഉപഗ്രഹം
 ജിസാറ്റ് -5
ജിസാറ്റ് -11
ജിസാറ്റ് 29
 ഇതൊന്നുമല്ല

Ans- ജിസാറ്റ് -11


11) ബ്രഹ്മവിദ്യാസംഘം എന്നറിയപ്പെടുന്നത്

 അലിഗഡ് പ്രസ്ഥാനം

 സത്യശോധക് സമാജം

 ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റി

 ആര്യസമാജം

Ans- ഇന്ത്യൻ തിയോഫിക്കൽ സൊസൈറ്റി

12) സ്വദേശി എന്ന ആശയത്തെ സ്വരാജ് അഥവാ സ്വയംഭരണത്തിന്റെ ആത്മാവ് എന്ന് വിശേഷിപ്പിച്ചത് താഴെപ്പറയുന്നവരിൽ ആരായിരുന്നു


 അരവിന്ദഘോഷ്

 ബാലഗംഗാധര തിലകൻ

 അശ്വനി കുമാർ ദത്ത

 ഗാന്ധിജി

Ans- ഗാന്ധിജി

13) താഴെപ്പറയുന്ന പ്രസ്താവനകളിൽ നിന്നും വ്യക്തിയെ തിരിച്ചറിയുക

1) വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്

2) ദക്ഷിണ ഭാരതത്തിലെ വിദ്യാസാഗർ എന്ന വിശേഷണത്തിൽ അറിയപ്പെടുന്നു

3) ചെന്നൈ സ്ത്രീകൾക്കു വേണ്ടിയുള്ള ആദ്യ സ്കൂൾ 1874ഇൽ സ്ഥാപിച്ച വ്യക്തി

4) മദ്രസ ഹിന്ദു സോഷ്യൽ റീഫോംസ് അസോസിയേഷൻ സ്ഥാപിച്ചു..

A) സ്വാമി വിവേകാനന്ദൻ
B) വീരേശ ലിംഗം
C) ദയാനന്ദ സരസ്വതി
D) ജ്യോതിബാ ഫുലെ

Ans- വീരേശ ലിംഗം

13) കേരള ലോട്ടറി വകുപ്പിന്റെ പ്രവർത്തനത്തിനായി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ
 കേരള ഭാഗ്യക്കുറി

 ഭാഗ്യ കേരളം

 പ്രതീക്ഷ

 നവകേരളം

Ans- ഭാഗ്യ കേരളം

14) ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം

1987
1986
1989
1985
Ans-1986


15)ഒ. വി വിജയന്റെ ഗുരുസാഗരം എന്ന കൃതിയിൽ പരമാർശിക്കുന്ന നദി ഏതാണ്

 മീനച്ചിലാർ

 കോരപ്പുഴ

 തൂതപ്പുഴ

 ഇരുവഴിഞ്ഞിപ്പുഴ

Ans- തൂതപുഴ

കൃതികളിലെ നദികൾ

🔰 ഗോഡ് ഓഫ് സ്മോൾ തിങ്സ് ( അരുന്ധതി റായ് )- മീനച്ചിലാർ
🔰 നാടൻ പ്രേമം ( എസ് കെ പൊറ്റക്കാട് )- ഇരുവഴിഞ്ഞി പുഴ
🔰 മലബാർ മാനുവൽ (വില്യം ലോഗൻ ( കോരപ്പുഴ )

16) കേരളത്തിലെ ആദ്യ സൗരോർജ്ജ ഉപകരണ ടെസ്റ്റിംഗ് ലാബ് സ്ഥാപിതമായ സർവകലാശാല
 കാലിക്കറ്റ് സർവകലാശാല

 കേരള സർവകലാശാല

 കണ്ണൂർ സർവ്വകലാശാല

 കുസാറ്റ്

Ans -കുസാറ്റ്

17) വിസ്ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയർ 2022ലെ മികച്ച5 താരങ്ങളിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ

 വിരാട് കോലിയും കെ. എൽ രാഹുലും

 രോഹിത് ശർമയും വിരാട് കോലിയും

 രോഹിത് ശർമയും ജസ്പ്രീത് ബുമ്രയും

 വിരാട് കോലിയും ജസ്പ്രീത് ബുമ്രയും

Ans- രോഹിത് ശർമയും ജസ്പ്രീത് ബുമ്രയും


18) ഭരണഘടനയുടെ സാമൂഹിക തത്വശാസ്ത്രം ഉൾക്കൊള്ളുന്ന ഭരണഘടനയുടെ മനസ്സാക്ഷിയാണ് സംസ്ഥാന നിർദ്ദേശക തത്വങ്ങൾ എന്ന് വിവരിച്ചത്

കെ. സി. വേർ
ഗ്രാൻവില്ലെ ഓസ്റ്റിൻ
ബി. ആർ. അംബേദ്കർ
എ. വി. ഡൈസി
Ans- ഗ്രാൻവില്ലെ ഓസ്റ്റിൻ


19) മാർഗ്ഗനിർദ്ദേശക തത്വങ്ങളെ അവയുടെ പ്രത്യയശാസ്ത്ര ഉറവിടത്തിന്റെയും ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ എത്രയായി തരം തിരിച്ചിരിക്കുന്നു
4
5
2
3
Ans-3


20) സഫാരിഏത് വിഭാഗത്തിൽ ഉൾപ്പെടുന്ന സോഫ്റ്റ്‌വെയറാണ്
 ഓപ്പറേറ്റിങ് സിസ്റ്റം

 വൈറസ് പോഗ്രാം
 സിസ്റ്റം സോഫ്റ്റ്‌വെയർ
 ബ്രൗസർ

Ans- ബ്രൗസർ 


No comments:

Post a Comment