amrutham education

The Complete Kerala PSC Education

Sunday, November 20, 2022

LDC Main 2023:10th main class No:3



1) ഫേനത്തെ ആവരണം ചെയ്ത് കാണുന്ന സവിശേഷ സ്തരം ഏത് ?
A) ക്രോമോഫ്ലാസ്റ്റ്
B) ഫേനാവരണം
C) ക്ലോറോപ്ലാസ്റ്റ്
D) ടോണോപ്ലാസ്റ്റ്
Ans- ടോണോപ്ലാസ്റ്റ്

✴️ഫേനം (Vacuole)




ടോണോപ്ലാസ്റ്റ് (Tonoplast) എന്ന സവിശേഷ സ് തരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ജലം, ലവണങ്ങൾ, വിസർജ്യവസ്തുക്കൾ എന്നിവ സംഭരിക്കുന്നു.


ഓരോകോശാംഗത്തെക്കുറിച്ചും കൂടുതലറിയാം


📝മൈറ്റോകോൺട്രിയോൺ (Mitochondrion)




കോശത്തിലെ ഊർജനിലയം, ഊർജനിർമാണത്തിനും സംഭരണത്തിനും സഹായിക്കുന്നു. ഊർജാവശ്യം കൂടുതലുള്ള കരൾ, തലച്ചോറ്, പേശികൾ എന്നിവയിലെ കോശങ്ങളിൽ കൂടുതലായി കാണ
പ്പെടുന്നു.




📝എൻഡോപ്ലാസ്മിക് റെറ്റിക്കുലം(Endoplasmic reticulum)




കോശത്തിനുള്ളിലെ സഞ്ചാരപാത. കോശത്തിനു ള്ളിൽ പദാർഥസംവഹനം നടക്കുന്നത്ഇതിലൂടെകോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതി നാൽ കോശാസ്ഥികൂടം എന്നും അറിയപ്പെടുന്നു.


📝റൈബോസോം


കോശത്തിലെ മാംസ്യനിർമാണ കേന്ദ്രം.എൻഡോപ്ലാസ്മിക് റെറ്റിക്കുലത്തോടു ചേർന്നോകോശദ്രവ്യത്തിൽ സ്വതന്ത്രമായോ കാണപ്പെടുന്നു.


📝ഗോൾ ജി കോംപ്ലക്സ് (Golgi Complex)
രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്മ രസം തുടങ്ങിയ കോശ സ്രെവങ്ങളെ ചെറു സ്തരസഞ്ചികളാക്കുന്നു (Vesicles),ഗ്രന്ഥികോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.



2)താഴെ പറയുന്നവയിൽ ദഹനത്തിന് വിധേയമാകാത്ത പോഷകഘടകം ഏത് ?
A) പ്രോട്ടീൻ
B) കൊഴുപ്പ്
C) ധാതുക്കൾ
D) ധാന്യകം

Ans- ധാതുക്കൾ

 ✨️ വളർച്ച, വികാസം, ആരോഗ്യം എന്നിവ പ്രദാനം ചെയ്യുന്നതാണ് ധാതുക്കൾ
✨️ കാൽസ്യം, അയഡിൻ , ഇരുമ്പ്, മഗ്നീഷ്യം, സോഡിയം, കോപ്പർ, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം, സൾഫർ, ക്ലോറിൻ, മാംഗനിസ്, കൊബാൾട്ട് എന്നിവയാണ് മനുഷ്യ ശരീരത്തിന് ആവശ്യമായ പ്രധാന ധാതുക്കൾ..
✴️ശരീര നിർമ്മാണ ഘടകങ്ങൾ എന്നറിയപ്പെടുന്നത് – മാംസ്യം (protein)
✨️ കോശത്തിലെ പ്രവൃത്തി എടുക്കുന്ന കുതിരകൾ എന്നറിയപ്പെടുന്നത് - മാംസ്യം
✨️ മാംസ്യത്തിലെ ഘടകങ്ങൾ - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ
✨️ മാംസ്യത്തിന്റെ അഭാവം മൂലം കുട്ടികളിൽ കാണപ്പെടുന്ന രോഗം - ക്വാഷിയോർക്കർ, മരാസ്മസ്
✨️ വിശപ്പിന്റെ രോഗം എന്നും അറിയപ്പെടുന്നത് – മരാസ്മസ്
✨️ മാംസ്യസംശ്ലേഷണം നടത്തുന്ന കോശഭാഗം – റൈബോംസോം
✨️ അസ്ഥികളെയും പേശികളെയും ബന്ധിപ്പിക്കുന്ന ഭാഗമായ ടെൻഡണിൽ അടങ്ങിയിരിക്കുന്ന മാംസ്യം – കൊളാജൻ
✴️ കൊഴുപ്പ് (Fat)
✨️ ഏറ്റവും കൂടുതൽ ഊർജ്ജമടങ്ങിയിരിക്കുന്ന ഭക്ഷണ ഘടകം - കൊഴുപ്പ്
✨️ കൊഴുപ്പിൽ അടങ്ങിയിരിക്കുന്നവ- കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
✴️ധാന്യകം
✨️ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ അടങ്ങിയ സംയുക്തങ്ങളാണ് ധാന്യകങ്ങൾ
✨️ പഞ്ചസാര, അന്നജം, സെല്ലുലോസ് എന്നിവ
ധാന്യകങ്ങളാണ്



3) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
1) ക്രമഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപ്പെടുന്നു.
2) ക്രമഭംഗംശരീരകോശങ്ങളിൽ വെച്ചു നടക്കുന്നു.
3) ഊനഭംഗത്തിൽ മാതൃകാശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപെടുന്നു
4) ഊനഭംഗം ബീജകോശങ്ങളിൽ വെച്ച് നടക്കുന്നു.
A) 1, 2, 3, 4 ശരി
B) 1, 2, 3 ശരി
C) 2, 3, 4 ശരി
D) 1, 2, 4 ശരി
Ans- 1, 2, 4 ശരി
✴️ഊനഭംഗം-
ബീജകോശങ്ങൾ രൂപപ്പെടുന്ന കോശവിഭജനരീതിയാണ് ഊനഭംഗം. ലൈംഗികാവയവങ്ങളിലെ ബീജോൽപാദകകോശങ്ങളിലാണ് ഊനഭംഗം നടക്കുന്നത്. 46 ക്രോമസോമുകളുള്ള മനുഷ്യനിലെ ബീജോൽപാദക കോശം തുടർച്ചയായി രണ്ടുതവണ വിഭജിക്കുന്നു. ഊനഭംഗത്തിലെ ഈ വിഭജന ങ്ങൾ യഥാക്രമം ഊനഭംഗം 1, ഊനഭംഗം II എന്നറിയപ്പെടുന്നു. ഊന ഭംഗം I ൽ ക്രോമസോം സംഖ്യ പകുതിയാകുന്നു. തത്ഫലമായി 23 ക്രോമ സോമുകൾ വീതമുള്ള രണ്ട് പുത്രികാകോശങ്ങളുണ്ടാകുന്നു. ഊനഭംഗം II ൽ ഓരോ പുത്രികാകോശവും വീണ്ടും വിഭജിക്കുന്നു. ഊനഭംഗം II കമഭംഗത്തിന് സമാനമാണ്


✴️ക്രമഭംഗം (Mitosis)
ശരീരവളർച്ചയെ സഹായിക്കുന്ന കോശവിഭജന രീതിയാണ് ക്രമഭംഗം. ഒരു മാതൃകോശം വിഭജിച്ച് രണ്ട് പുത്രികാകോശങ്ങളാകുന്ന പ്രക്രിയയാണിത്. ക്രമഭംഗത്തിൽ ആദ്യം നടക്കുന്നത് ന്യൂക്ലിയസിന്റെ വിഭജനമാണ്. ഈ ഘട്ടം കാരിയോകെനസിസ് എന്ന് അറിയപ്പെടുന്നു..



4)കേരള സർക്കാരിന്റെ "ദിശ (DISHA)"ഹെൽപ് ലൈൻ നമ്പർ ഏത് ?
A) 1066
B) 1076
C) 1058
D) 1056
Ans- 1056


5) KASP വിപുലീകരിക്കുക.
A) കേരള ആരോഗ്യ സുരക്ഷാ പദ്ധതി
B) കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
C) കേരളാ ആരോഗ്യ സേവന പദ്ധതി
D) കാരുണ്യ ആരോഗ്യ സേവന പദ്ധതി
Ans- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി


6)“പാപ്സ്മിയർ ടെസ്റ്റ്" (Pap Smear Test) താഴെ പറയുന്നവയിൽ ഏത് ക്യാൻസർ തിരിച്ചറിയാനുള്ള പരിശോധന ആണ് ?
A) ശ്വാസ കോശാർബുദം
B) സ്തനാർബുദം
C) ഗർഭാശയമുഖ അർബുദം
D) വായിൽ ഉണ്ടാകുന്ന അർബുദം
Ans- ഗർഭാശയമുഖ അർബുദം


✨️ വിവിധ രോഗനിർണയ ടെസ്റ്റുകൾ


 ബിലിറൂബിൻ ടെസ്റ്റ് –മഞ്ഞപ്പിത്തം
ബയോപ്സി – കാൻസർ
ഡോപ് ടെസ്റ്റ് - ഉത്തേജക മരുന്ന്
എലിസ ടെസ്റ്റ്‌, നേവ ടെസ്റ്റ്‌,സോർട്ട് ടെസ്റ്റ്‌, റാപ്പിഡ് ടെസ്റ്റ്‌, പി .സി.ആർ - എയ്ഡ്സ്
വൈഡാൽ ടെസ്റ്റ് – ടൈഫോയിഡ്
ഷിക്ക് ടെസ്റ്റ്‌ - ഡിഫ്തീരിയ
ലെപ്രോമിൻ ടെസ്റ്റ്‌ - കുഷ്ഠം
ഹിസ്റ്റാമിൻ ടെസ്റ്റ്‌ - കുഷ്ടം
പോളിഗ്രാഫ് ടെസ്റ്റ്‌ - നുണ പരിശോധന
 റോസ് ബംഗാൾ ടെസ്റ്റ്- സീറോഫ്താൽമിയ



7) വിഷൻ 2020 (Vision 2020) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) Blindness
B) Deafness
C) Mental illness
D) Covid-19
Ans- Blindness

8) മലമ്പനിയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണു ജീവി ?
A) വൈറസ്
B) ബാക്ടീരിയ
C) പ്രോട്ടോസോവ
D) അമീബ
Ans-:പ്രോട്ടോസോവ


✨️ പ്രോട്ടോസോവ രോഗങ്ങൾ - മന്ത്, മലേറിയ( മലമ്പനി), സാൻഡ് ഫീവർ, കാലാഅസർ


✨️ പ്രധാനപ്പെട്ട വൈറസ് രോഗങ്ങൾ - എയ്ഡ്സ്, ഡെങ്കിപ്പനി, ജലദോഷം, മീസിൽസ്, ചിക്കൻപോക്സ്, മുണ്ടിനീര്, പന്നിപ്പനി, ചിക്കൻഗുനിയ, സിക ഫീവർ, യെല്ലോ ഫീവർ, ഇൻഫ്ലുവൻസ..


✨️ ബാക്ടീരിയ രോഗങ്ങൾ- കുഷ്ഠം , ടൈഫോയിഡ്, പ്ളേഗ്, ടെറ്റനസ്, കോളറ, ആന്ത്രാക്സ്, സിഫിലിസ്


9) ലോഹങ്ങളുടെ ക്രിയാശീലശ്രേണിയുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ് ?
A) ക്രിയാശീല ശ്രേണിയിൽ മുകളിൽ നിന്ന് താഴേക്ക് വരുന്തോറും ലോഹങ്ങളുടെ ക്രിയാശീലം കൂടി വരുന്നു
B) ക്രിയാശീലം കൂടിയ ലോഹങ്ങൾക്ക് ക്രിയാശീലം കുറഞ്ഞ ലോഹങ്ങളെ അവയുടെ ലവണ ലായനിയിൽ നിന്ന് ആദേശം ചെയ്യാൻ കഴിയും
C) ക്രിയാശീല ശ്രേണിയിൽ ഹൈഡ്രജനു മുകളിലായി വരുന്ന ലോഹങ്ങൾ നേർപ്പിച്ച ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജനെ ആദേശം ചെയ്യുന്നവയാണ്
D) ക്രിയാശീല ശ്രേണിയിൽ ഹൈഡ്രജനു താഴെയായി വരുന്ന ലോഹങ്ങൾ നേർപ്പിച്ച ആസിഡുമായി പ്രവർത്തിക്കാത്തവയുമാണ്

Ans- ക്രിയാശീല ശ്രേണിയിൽ മുകളിൽ നിന്ന് താഴേക്ക് വരുന്തോറും ലോഹങ്ങളുടെ ക്രിയാശീലം കൂടി വരുന്നു.

✨️ ക്രിയാശീലം വളരെ കൂടിയ ലോഹങ്ങളെ അയിരിൽ നിന്ന് വേർതിരിക്കാൻ നിരോക്സീകരിയായ വൈദ്യുതി ഉപയോഗിക്കുന്നു..
✨️ ക്രിയാശീലം താരതമ്യേന കുറഞ്ഞ ലോഹങ്ങളെ വേർതിരിക്കാൻ നിരോക്സീകാരികളായ കാർബൺ, കാർബൺ മോണോക്സൈഡ് എന്നിവ ഉപയോഗിക്കുന്നു..


10) വജ്രത്തെ കുറിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ ?
1) കാർബണിന്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരമാണ് വജ്രം.
2) വജ്രം വൈദ്യുത ചാലകമാണ്.
3) വജ്രത്തിന് ഉയർന്ന താപചാലകതയുണ്ട്.
4) വജ്രത്തിന് താഴ്ന്ന അപവർത്തനാങ്കമാണ് ഉള്ളത്.
A) 1 & 2
B) 1 & 3
C) 2 & 3
D) 2 &
Ans- 1 & 3
📝 വജ്രത്തിന്റെ സവിശേഷതകൾ
🔰 കാഠിന്യം വളരെ കൂടുതൽ
🔰 സുതാര്യം
🔰 വൈദ്യുത ചാലകമല്ല
🔰 ഉയർന്ന താപചാലകത
🔰 ഉയർന്ന അപവർത്തനാങ്കം
📝 വജ്രത്തിന്റെ ചില ഉപയോഗങ്ങൾ - ആഭരണങ്ങൾ നിർമ്മിക്കാൻ, ഗ്ലാസ് മുറിക്കാൻ
📝 വജ്രത്തിന്റെ തനത് സവിശേഷതകൾക്ക് കാരണം എന്താണ് - കാർബൺ ആറ്റങ്ങൾക്കിടയിലെ ശക്തിയുള്ള സഹസംയോജക രാസബന്ധനം
📝 വജ്രം വ്യാജമാണോ എന്ന് നിർണയിക്കാൻ അതിന്റെ താപചാലകത പ്രയോജനപ്പെടുത്തുന്നു
📝 വജ്രത്തിന്റെ ക്രിസ്റ്റൽ ഘടനയിൽ സ്വതന്ത്ര ഇലക്ട്രോണുകൾ ഇല്ലാത്തതിനാൽ വജ്രം വൈദ്യുതി ഒട്ടുംതന്നെ കടത്തിവിടുന്നില്ല
📝 വജ്രത്തിന്റെ തിളക്കത്തിന് കാരണം - പൂർണ്ണാന്തര പ്രതിഫലനം


11). ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിനൊക്കെയാണ് മനുഷ്യന്റെ ശ്രവണ പരിധിയെക്കാൾ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദം ശ്രവിക്കാൻ കഴിയുക ?
1) നായ
2) പ്രാവ്
3) ആന
4) വവ്വാൽ
A) 2 & 4
B) 2 & 3
C) 2, 3, & 4
D) 1 & 4
Ans – 2 & 3
🔰 മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദം - ഇൻഫ്രാസോണിക് സൗണ്ട്
🔰 20 ഹെർട്സിൽ കുറഞ്ഞ തരംഗം - ഇൻഫ്രാ സോണിക് സൗണ്ട്
🔰 ഇൻഫ്രാസോണിക് തരംഗം പുറപ്പെടുവിക്കാനും കേൾക്കാനും കഴിയുന്ന ജീവികൾ - ആന, തിമിംഗലം, ജിറാഫ്
🔰 മനുഷ്യന്റെ ശ്രവണ പരിധിയിലും ഉയർന്ന ശബ്ദം – അൾട്രാസോണിക് സൗണ്ട്
🔰 മനുഷ്യന്റെ ശ്രവണ പരിധി -20Hz-20000Hz
🔰 ശ്രവണ സ്ഥിരത -1/10സെക്കന്റ്‌
🔰 വീക്ഷണ സ്ഥിരത – 1/16 സെക്കൻഡ്



12) ഒരു വസ്തുവിന്റെ താപനിലയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയി രിക്കുന്നു. ഇവയിൽ ശരിയായവ ഏവ ?
1) ഒരു വസ്തുവിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ് താപനില.
2) ഒരു വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് അതിന്റെ താപനില.
3) താപ നിലയുടെ SI യൂണിറ്റ് ജൂൾ ആണ്.
4) താപനിലകളിലെ വ്യത്യാസം മൂലമാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് താപോർജ്ജം ഒഴുകുന്നത്.
A) 1 & 4
B) 2, 3 & 4
C) 1, 3 & 4
D) 2 & 4
Ans- ) 2 & 4
🔰 ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്നത് – ഊഷ്മാവ്
🔰 ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജം - ആ വസ്തുവിന്റെ ഊഷ്മാവ്
🔰 സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ് - -40°C
🔰 ഒരു വസ്തുവിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിന്റെ താപനിലയ്ക്ക് മാറ്റം ഉണ്ടാകുന്നില്ല
🔰 ജലത്തിന്റെ സാധാരണ തിളനില -100°C


No comments:

Post a Comment