1)മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം ?
1) പൂക്കോട്ടൂർ യുദ്ധം
2) കുളച്ചൽ യുദ്ധം
3) കുറിച്യർ യുദ്ധം4
) ചാന്നാർ ലഹള
A)1,2
B) 2,3
C)3,4
D)1
✴️ അയിത്തത്തിനെതിരെ കേരളത്തിൽ ആദ്യമായി നടന്ന ജനകീയ പ്രക്ഷോഭം?
1917 ലെ തളിറോഡ് സമരം
🔰 കോഴിക്കോട് തളി ക്ഷേത്ര വഴിയിലൂടെഅവർണ്ണജാതിക്കാർക്ക് സഞ്ചരിക്കുന്നതിന് വേണ്ടി നടന്ന പ്രതിഷേധ സമരം
🔰 തളിറോഡ് സമരത്തിന് നേതൃത്വം നൽകിയത് - മിതവാദി സി.കൃഷ്ണൻ, കെ. പി കേശവമേനോൻ, കെ. മാധവൻ നായർ
✴️മലബാർ കലാപം- ജന്മിമാരുടെയും ബ്രിട്ടീഷുകാരുടെയും ചൂഷണത്തിനും അടിച്ചമർത്തലിനും എതിരെ മലബാറിലെ മാപ്പിള കർഷകരുടെ നേതൃത്വത്തിൽ നടന്ന കലാപം( 1921 ഓഗസ്റ്റ് 20 )
✴️ മലബാർ കലാപം നടന്ന പ്രധാന സ്ഥലങ്ങൾ - ഏറനാട്, വള്ളുവനാട്, പൊന്നാനി
✴️ മലബാർ കലാപത്തിന്റെ പ്രധാന കേന്ദ്രം - തിരൂരങ്ങാടി
✴️ മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ നടന്ന യുദ്ധം - കുളച്ചൽ യുദ്ധം (1741 ഓഗസ്റ്റ് 10 )
✴️ കേരളത്തിൽ ഡച്ചു ഭരണം അവസാനിക്കാൻ കാരണമായത് മാവേലിക്കര ഉടമ്പടി പ്രകാരമാണ്
✴️ കുറിച്യർ കലാപം നടന്നത് - 1812 മാർച്ച് 25
2)ത്രികക്ഷി സൗഹാർദത്തിൽ ഉൾപ്പെട്ടിരുന്ന രാജ്യങ്ങൾ.
1) ജർമ്മനി, ആസ്ട്രിയ, ഹംഗറി,ഇറ്റലി
2) ഇംഗ്ലണ്ട്, ഫ്രാൻസ്, റഷ്യ
3) ജർമ്മനി, ഇറ്റലി, ജപ്പാൻ
4) ഇംഗ്ലണ്ട്, ഫ്രാൻസ്, ചൈന
A)1,2
B)2,3
C) 2
D)3,4
Ans- ഇംഗ്ലണ്ട്, ഫ്രാൻസ്, റഷ്യ
✴️ ഒന്നാംലോകമഹായുദ്ധത്തിലെ സൈനിക സഖ്യങ്ങൾ
ത്രികക്ഷിസഖ്യം (Triple Alliance )ത്രികക്ഷി സൗഹാർദ്ധം (Triple Entente)
🔰 ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ -ജർമ്മനി, ആസ്ട്രിയ - ഹംഗറി , ഇറ്റലി
🔰 ഒന്നാം മഹായുദ്ധം അവസാനിക്കുമ്പോൾ മറു പക്ഷത്തേക്ക് കൂറു മാറിയ ത്രികക്ഷി സഖ്യത്തിലെ രാജ്യം - ഇറ്റലി
🔰 ത്രികക്ഷി സൗഹാർദ്ധത്തിൽ നിന്ന് പിന്മാറിയ ആദ്യ രാജ്യം - റഷ്യ
3)നിബന്തമാല എന്ന ദേശാഭിമാന ബോധം തുളുമ്പുന്ന കൃതി ഏതു ഭാഷയിൽ രചിക്കപ്പെട്ടതാണ് ?
A)ഉർദു
B)മറാത്തി
C)ബംഗാളി
D)ഹിന്ദി
Ans- മറാത്തി
✴️ നിബന്തമാല എന്ന കൃതി രചിച്ചത് - വിഷ്ണു കൃഷ്ണ ചിപ്ളുങ്കർ
✴️ഗോര, ഗീതാഞ്ജലി എന്നീ കൃതികൾ ബംഗാളി ഭാഷയിൽ രവീന്ദ്രനാഥ ടാഗോർ രചിച്ച കൃതികളാണ്
✴️ ഉറുദു ഭാഷയിൽ അൽത്താഫ് ഹുസൈൻ ഹാലി സ്വാതന്ത്ര്യ സമര ചരിത്രകാലത്തെ ആസ്പദമാക്കി രചിച്ച കൃതിയാണ് - ഹയാത്ത് -ഇ - സാദി,ഹയാത്ത് -ഇ - ജവീദ്
✴️ ഹിന്ദി ഭാഷയിൽ പ്രേംചന്ദ് രചിച്ച കൃതികളാണ് - സേവാ സദൻ , പ്രേമാശ്രമം, രംഗ ഭൂമി, ഗോദാൻ
4)1857ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആദ്യമായി പ്രതിഷേധം ഉയർത്തിയ ആൾ ?
A)മംഗൾ പാണ്ഡെ
B)ഗാന്ധിജി
C)നെഹ്റു
D)സുഭാഷ് ചന്ദ്രബോസ്
Ans - മംഗൾ പാണ്ഡെ
✴️ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി- മംഗൾ പാണ്ഡെ
🔰 ഇംഗ്ലീഷ് ഈസ്റ്റിന്ത്യ കമ്പനിയുടെ ഭരണത്തിനെതിരെ ഇന്ത്യൻ സൈനികർ നടത്തിയ മുന്നേറ്റമാണ് 1857ലെ മഹത്തായ വിപ്ലവം
5)താഴെ തന്നിരിക്കുന്ന സംഘടനകൾ രൂപംകൊണ്ട ക്രമത്തിൽ ശരിയായ ഓപ്ഷൻ കണ്ടെത്തുക.
1) ഇന്ത്യൻ അസോസിയേഷൻ. 2) ബോംബെ പ്രസിഡൻസി
അസോസിയേഷൻ.
3) ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ
4) ഓൾ ഇന്ത്യ കിസാൻ സഭ
A)3, 1, 2, 4
B)1, 2, 3, 4
C)4, 2, 1, 3
D)2, 3, 1, 4
Ans- 3, 1, 2, 4
✴️ ഇന്ത്യൻ നാഷണൽ അസോസിയേഷൻ രൂപം കൊണ്ട വർഷം -1876
🔰സ്ഥാപിച്ചത് - സുരേന്ദ്രനാഥ ബാനർജി, ആനന്ദ മോഹൻ ബോസ്
🔰 ആദ്യകാല നാമം - ഭാരത് സഭ
✴️ ബോംബെ പ്രസിഡൻസി അസോസിയേഷൻ സ്ഥാപിതമായ വർഷം-1885
🔰 സ്ഥാപിച്ചത് - ഫിറോസ് ഷാ മേത്ത, കെ. ടി. തിലക്, ബദ്റുദ്ദീൻ തിയാബ്ജി
✴️ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ-1866
🔰 രൂപീകരിച്ചത് - ദാദാഭായ് നവറോജി ( രൂപം കൊണ്ട സ്ഥലം ലണ്ടൻ )
✴️ ഓൾ ഇന്ത്യ കിസാൻ സഭ -1936
No comments:
Post a Comment