amrutham education

The Complete Kerala PSC Education

Thursday, December 22, 2022

PSC STUDY NOTES - മനുഷ്യശരീരം - കണ്ണ്



പഞ്ചേന്ദ്രിയങ്ങൾ
• കണ്ണ്, ത്വക്ക്, മൂക്ക്, നാവ്, ചെവി എന്നിവയാണ് പഞ്ചേന്ദ്രിയങ്ങൾ( ജ്ഞാനേന്ദ്രിയങ്ങൾ )



കണ്ണ്



കണ്ണിനെ കുറിച്ചുള്ള പഠനം – ഓഫ്താൽമോളജി
• കണ്ണ് സ്ഥിതി ചെയ്യുന്ന തലയോട്ടിയിലെ ഭാഗം - നേത്രകോടരം
• നേത്ര കോടരത്തിൽ കണ്ണുകളെ ഉറപ്പിച്ചു നിർത്തുന്ന പേശി – ഓസ്കുലർ പേശി
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തനക്ഷമതയുള്ള പേശിയാണ് - കൺപോള
 കണ്ണിലെ പാളികൾ
• കണ്ണിന്റെ ഏറ്റവും പുറമേയുള്ള പാളി – ദൃഢപടലം (Sclera)
• നേത്രഗോളത്തിന് ആകൃതി നൽകുന്നത് – ദൃഢപടലം
• കണ്ണിന്റെ കട്ടിയുള്ളതും വെളുത്തതുമായ ഭാഗം – ദൃഢപടലം
• ദൃഢപടലത്തിന്റെ മുൻഭാഗത്ത് ആവരണം ചെയ്തിരിക്കുന്ന നേർത്ത സ്തരം – നേത്രാവരണം
• കണ്ണിനു മുൻഭാഗത്ത് വൃത്താകൃതിയിലുള്ളതും
 സുതാര്യമായതും ഉന്തിയതുമായ ഭാഗം - കോർണിയ ( നേത്രപടലം )
• രക്തക്കുഴൽ ഇല്ലാത്ത ഒരേയൊരു ഭാഗമാണ് – കോർണിയ
• കണ്ണിലെ കോർണിയ മാറ്റിവെക്കൽ ശസ്ത്രക്രിയ : കെരാറ്റോപ്ലാസ്റ്റി
• കോർണിയയുടെ തൊട്ടുപിന്നിലുള്ള അറ – അക്വസ് അറ
• കണ്ണിലെ കലകൾക്ക് ഓക്സിജനവും പോഷണവും നൽകുന്ന ദ്രാവകം - അക്വസ് ദ്രവം
• കണ്ണിന്റെ മധ്യപാളിയാണ് - രക്ത പടലം (choroid)
• കണ്ണിൽ പ്രവേശിക്കുന്ന അമിത പ്രകാശത്തെ ആകീരണം ചെയ്യുന്നത് - രക്ത പടലം
• രക്ത പടലത്തിന് ഇരുണ്ട നിറം നൽകുന്ന വസ്തു – മെലാനിൻ
• കണ്ണിലെ കലകൾക്ക് ആവശ്യമായ പോഷകം ലഭിക്കുന്നത് രക്ത പടലത്തിൽ നിന്നാണ്
• കണ്ണിലെ ലെൻസിന് മുന്നിൽ മറ പോലെ കാണുന്നതാണ് – ഐറിസ്
• ലെൻസിലേക്കുള്ള വാതിൽ എന്നറിയപ്പെടുന്ന കണ്ണിലെ ഭാഗമാണ് ഐറിസ്
• ലെൻസിനു മുന്നിൽ ഐറിസിന് ഇടയിലുള്ള ഭാഗം – കൃഷ്ണമണി (Pupil)
• കൃഷ്ണമണിയുടെ സങ്കോച വികാസങ്ങളെ നിയന്ത്രിക്കുന്നത് – വലയപേശികളും (Circular Muscles) റേഡിയൽപേശികളും ആണ്
• കണ്ണിലെ ഏറ്റവും വലിയ അറ – വിട്രിയസ് അറ
• കണ്ണിലെ ഏറ്റവും ഉള്ളിലുള്ള പാളി - ദൃഷ്ടി പടലം ( റെറ്റിന )
• റെറ്റിനയിൽ രൂപം കൊള്ളുന്ന പ്രതിബിംബം യാഥാർത്ഥ്യവും തലകീഴായതുമാണ്
• കണ്ണിലേക്കുള്ള ദൂരം അനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവാണ് – സമഞ്ജനക്ഷമത



 കണ്ണിലെ കോശങ്ങൾ

റോഡ് കോശങ്ങളും കോൺകോശങ്ങളും

•ദൃഷ്ടി പടലത്തിൽ കോൺകോശങ്ങളും റോഡ് കോശങ്ങളും ഇല്ലാത്ത ഭാഗം – അന്ധബിന്ദു (Black spot )
• ദൃഷ്ടി പടലത്തിൽ കോൺകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം – പീതബിന്ദു (Yellow spot)
• മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കോശം - റോഡ് കോശം
• കറുപ്പും വെളുപ്പും തിരിച്ചറിയാൻ സഹായിക്കുന്ന കോശം - റോഡ് കോശം
• റോഡ് കോശങ്ങളിൽ കാണപ്പെടുന്ന വർണ്ണ വസ്തു -റോഡോപസിൻ
• തീവ്ര പ്രകാശത്തിൽ കാഴ്ചയ്ക്ക് സഹായിക്കുന്ന കോശങ്ങൾ - കോൺകോശം
• നിറങ്ങൾ തിരിച്ചറിയുന്നതിനുള്ള കണ്ണിലെ കോശം- കോൺകോശം
• കോൺകോശങ്ങളിൽ കാണപ്പെടുന്ന വർണ്ണ വസ്തു – അയഡോപ്സിൻ
• വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്തു എന്താണ് : റൊഡോപ്‌സിൻ
• വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ വസ്തു : അയഡോപ്സിൻ




കണ്ണിനുള്ളിലെ മർദ്ദം അളക്കാനുള്ള ഉപകരണം- ടോണോ മീറ്റർ
• കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി – ലാക്രിമൽ ഗ്രന്ഥി
• കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന ലോഹം -സിങ്ക്


 നേത്രരോഗങ്ങൾ


• പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിന്റെ സുതാര്യത നഷ്ടപ്പെടുന്ന അവസ്ഥ – തിമിരം
• നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന രോഗം – ഗ്ലോക്കോമ
• പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിന്റെ ഇലാസ്തികത കുറഞ്ഞുവരുന്ന അവസ്ഥ - വെള്ളെഴുത്ത് (Presbyopia)
• മങ്ങിയ വെളിച്ചത്തിൽ കാഴ്ച കുറയുന്ന രോഗം – നിശാന്തത (Night Blindness )
• ഡാൾട്ടനിസം എന്നറിയപ്പെടുന്ന രോഗം - വർണ്ണാന്ധത
• വർണ്ണാന്ധത തിരിച്ചറിയാൻ നടത്തുന്ന പരിശോധന – ഇഷിഹാര ടെസ്റ്റ്
• വർണ്ണാന്ധത ബാധിച്ചയാൾക്ക് ചുവപ്പ്, പച്ച എന്നീ നിറങ്ങളെയും നീല, മഞ്ഞ എന്നീ നിറങ്ങളെയും തമ്മിൽ തിരിച്ചറിയാൻ കഴിയില്ല
• കണ്ണിലെ കൃഷ്ണമണി ഈർപ്പരഹിതവും അതാര്യവുമായി തീരുന്ന രോഗം-സീറോഫ്താൽമിയ (മാലക്കണ്ണ് )
സൈലന്റ് തീഫ് ഓഫ് സൈറ്റ് എന്നറിയപ്പെടുന്ന രോഗം – ഗ്ലോക്കോമ
• കണ്ണിലെ നേത്രഗോള പേശികളുടെസമന്വിത ചലനം സാധ്യമാകാതിരിക്കുന്ന അവസ്ഥ – കോങ്കണ്ണ്


• അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുകയും ദൂരെയുള്ള വസ്തുക്കളെ അവ്യക്തമായി കാണാൻ കഴിയുകയും ചെയ്യുന്ന അവസ്ഥ – ഹ്രസ്വ ദൃഷ്ടി (Myopia/Hypometropia)
• നേത്രഗോളത്തിന് നീളം കൂടുമ്പോൾ വസ്തുവിന്റെ പ്രതിബിംബം റെറ്റിനക്ക്
 മുന്നിൽ പതിക്കുന്നതാണ് ഹ്രസ്വദൃഷ്ടി
• ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ സഹായിക്കുന്ന ലെൻസ് - കോൺകേവ് /വിവ്രജന/അവതല ലെൻസ്



• ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുകയും അടുത്തുള്ള വസ്തുക്കളെ അവ്യക്തമായി കാണാൻ കഴിയുകയും ചെയ്യുന്ന അവസ്ഥ - ദീർഘദൃഷ്ടി
• നേത്രഗോളത്തിന്റെ നീളം കുറയുന്നതുമൂലം പ്രതിബിംബം റെറ്റിനയുടെ പിന്നിൽ പതിക്കുമ്പോഴാണ് ദീർഘദൃഷ്ടി ഉണ്ടാകുന്നത്
• ദീർഘദൃഷ്ടി പരിഹരിക്കാൻ സഹായിക്കുന്ന ലെൻസ്- കോൺവെക്സ് ലെൻസ് ( സംവ്രജനലെൻസ്‌/ ഉത്തല ലെൻസ്‌ )



• കോർണിയ, നേത്ര ലെൻസ് എന്നിവയുടെ വക്രതമൂലം വസ്തുവിന്റെ പൂർണ്ണമല്ലാത്തതും കൃത്യമല്ലാത്തതുമായ പ്രതിബിംബം ഉണ്ടാകുന്ന അവസ്ഥ – വിഷമദൃഷ്ടി
• വിഷമദൃഷ്ടി പരിഹരിക്കാൻ സഹായിക്കുന്ന ലെൻസ് – സിലിണ്ട്രിക്കൽ ലെൻസ്



• ഹ്രസ്വ ദൃഷ്ടിയും ദീർഘദൃഷ്ടിയും ഉള്ളവർ ഉപയോഗിക്കുന്ന ലെൻസ് - ബൈഫോക്കൽ ലെൻസ്
• ബൈഫോക്കൽ ലെൻസ്‌ കണ്ടുപിടിച്ചത് – ബെഞ്ചമിൻ ഫ്രാങ്ക്ളിൻ


ദേശീയ അന്ധത നിവാരണ പദ്ധതി ആവിഷ്കരിച്ച -1976
• കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട് – സ്നെല്ലൻ ചാർട്ട്
.വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം- 25 സെന്റീമീറ്റർ

• എല്ലാവര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്

No comments:

Post a Comment