amrutham education

The Complete Kerala PSC Education

Thursday, November 10, 2022

കെമിസ്ട്രി -scert important facts -1




 Chemistry
1- ദ്രവ്യം (matter)
🔰 സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമുള്ളതും പ്രതിരോധം ഉണ്ടാക്കാൻ കഴിവുള്ളതുമായ വസ്തുവിനെ / പദാർത്ഥത്തെ ദ്രവ്യം എന്ന് വിളിക്കുന്നു


🔰 ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് – പിണ്ഡം (mass)
 ദ്രവ്യത്തിന്റെ അവസ്ഥകൾ
🔰1- ഖരം (solid)
🔰2- ദ്രാവകം (Liquid)
🔰3- വാതകം (Gas)
🔰4- പ്ലാസ്മ
🔰5- ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
🔰6- ഫെർമിയോണിക് കണ്ടൻസേറ്റ്
🔰7-ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ

പുതുതായി കണ്ടെത്തിയ അവസ്ഥകൾ?
8- റൈഡ്ബെർഗ് മാറ്റർ
9- ജാൻ ടെല്ലർ മെറ്റൽ
10- ക്വാണ്ടം സ്പിൻ ലിക്വിഡ്
11- കളർ ഗ്ലാസ് കണ്ടൻസേറ്റ്



രാസപ്രവർത്തനങ്ങൾ
🔰 ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പദാർത്ഥങ്ങൾ - അഭികാരകങ്ങൾ
🔰 ഒരു രാസപ്രവർത്തന ഫലമായി ഉണ്ടാകുന്ന പദാർത്ഥങ്ങൾ - ഉൽപ്പന്നങ്ങൾ
🔰 ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ നഷ്ടപ്പെടുന്ന പ്രവർത്തനം – ഓക്സീകരണം
🔰 ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ നഷ്ടപ്പെടുന്ന ആറ്റം – നിരോക്സീകാരി
🔰 ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകൾ നേടുന്ന പ്രക്രിയ – നിരോക്സീകരണം




🔰 ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ തന്മാത്രകൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ഗതികോർജ്ജം – ത്രെഷോൾഡ് എനർജി


🔰 രാസപ്രവർത്തനത്തിന്റെ വേഗത തന്മാത്രകളുടെ ഗതികോർജത്തെ ആശ്രയിച്ചിരിക്കുന്നു.


🔰 സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവർത്തനത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന പദാർത്ഥങ്ങൾ - ഉൽപ്രേരകങ്ങൾ


🔰 ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാകുന്ന പ്രക്രിയ – ന്യൂട്രലൈസേഷൻ


🔰 ഖരവസ്തുക്കൾ നേരിട്ട് വാതകം ആകുന്ന പ്രക്രിയ – ഉത്പതനം ( sublimation )
ഉദാ. കർപ്പൂരം, അയഡിൻ


🔰 വാതകങ്ങളിലെയും ദ്രാവകങ്ങളിലെയും കണങ്ങൾ ചലിക്കുകയും തമ്മിൽ കലരുകയും ചെയ്യുന്ന പ്രക്രിയ - ഡിഫ്യൂഷൻ (ഉദാ. ആഹാരം പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന മണം )



🔰 വ്യത്യസ്ത സ്വഭാവങ്ങൾ ഉള്ള കണികകളാൽ നിർമ്മിതമായ പദാർത്ഥങ്ങൾ - മിശ്രിതങ്ങൾ എന്നറിയപ്പെടുന്നു

🔰 മിശ്രിതങ്ങൾക്ക് ഉദാഹരണമാണ് - സോഡാ വെള്ളം, മണ്ണ്, മണൽ, ഉപ്പ്ലായനി, പഞ്ചസാര ലായനി

🔰 എല്ലാ ഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിൽ ചേർന്നിരിക്കുന്ന മിശ്രിതം - ഏകാത്മക മിശ്രിതം ( എല്ലാ ലായനികളും ഏകാത്മക മിശ്രിതങ്ങളാണ് )


🔰 എല്ലാ ഭാഗത്തും ഘടകങ്ങൾ വ്യത്യസ്ത അനുപാതത്തിൽ ചേർന്നിരിക്കുന്ന മിശ്രിതം - ഭിന്നാത്മക മിശ്രിതം
ഉദാ. ഉപ്പും മണലും, ചെളിവെള്ളം

🔰 ഏകാത്മക മിശ്രിതത്തിലെ ഘടകകണ ങ്ങളെ നഗ്ന നേത്രം കൊണ്ട് വേർതിരിച്ചു കാണാൻ കഴിയുകയില്ല

🔰 ഭിന്നാത്മക മിശ്രിതത്തിലെ ഘടക കണങ്ങളെ നഗ്നനേത്രം കൊണ്ട് വേർതിരിച്ച് കാണാൻ കഴിയും.

🔰 മിശ്രിതത്തിലെ ഒരു ഘടകം വാഷ്പീകരണ ശീലമുള്ളതും മറ്റുള്ളവ സാധാരണ രീതിയിൽ ബാഷ്പീകരിക്കാത്തതുമായാൽ വേർതിരിക്കുന്ന മാർഗം -സ്വേദനം (Distilation)
ഉദാ – ഉപ്പുലായനി


🔰 തമ്മിൽ കലരുന്ന ദ്രാവകങ്ങൾ അടങ്ങിയ ഘടകങ്ങൾക്ക് തിളനിലയിൽ വലിയ വ്യത്യാസം ഉണ്ടെങ്കിൽ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം – സ്വേദനം
🔰 ഘടകങ്ങളുടെ തിളനിലകൾ തമ്മിൽ ചെറിയ വ്യത്യാസമുള്ള മിശ്രിതം വേർതിരിക്കുന്ന മാർഗ്ഗം – അംശിക സ്വേദനം


🔰 പരസ്പരം കലരാത്ത ദ്രാവകങ്ങളെ മിശ്രിതത്തിൽ നിന്നും വേർതിരിക്കുന്ന ഉപകരണം - സെപ്പറേറ്റിംഗ് ഫണൽ

🔰 കണികകളുടെ ഭാരവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിക്കാനുള്ള മാർഗ്ഗം - സെൻട്രി ഫ്യൂഗേഷൻ

🔰 ഒരേ ലായകത്തിൽ അലിഞ്ഞുചേർന്ന ഒന്നിലധികം ലീനങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം –ക്രൊമറ്റോഗ്രാഫി

🔰 ഫിൽറ്റർ പേപ്പറും കണികകളും തമ്മിലുള്ള ആകർഷണ ബലം മൂലം കണികകൾ ഫിൽറ്റർ പേപ്പറിൽ പറ്റിപ്പിടിക്കുന്ന പ്രക്രിയ - അധിശോഷണം (Adsorption )

No comments:

Post a Comment