amrutham education

The Complete Kerala PSC Education

Thursday, November 3, 2022

SCERT class Economics -1



 ദേശീയ വരുമാനം & important facts
Basic facts -1
🔰 ദേശീയ വരുമാനം കണക്കാക്കുന്നത് – CSO
( Central statistical office )
🔰GNP- Gross National Product ( മൊത്ത ദേശീയ ഉൽപ്പന്നം)
🔰GDP- Gross Domestic product ( മൊത്ത ആഭ്യന്തര ഉൽപ്പന്നം )
🔰 മൊത്ത ദേശീയ ഉൽപ്പന്നത്തിൽ നിന്ന് തേയ്മാന ചെലവ് കുറയ്ക്കുമ്പോൾ ലഭ്യമാകുന്നത് – അറ്റ ദേശീയ ഉൽപ്പന്നം (Net National Product -NNP)
🔰 അറ്റ ദേശീയ ഉൽപ്പന്നം =
 മൊത്ത ദേശീയ ഉൽപ്പന്നം - തേയ്മാന ചെലവ്
🔰 ദേശീയ വരുമാനത്തെ ഒരു രാജ്യത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഭാഗിക്കുമ്പോൾ ലഭിക്കുന്നത് – പ്രതിശീർഷ വരുമാനം
🔰 പ്രതിശീർഷ വരുമാനം = ദേശീയ വരുമാനം / ആകെ ജനസംഖ്യ
📝പ്രതിശീർഷവരുമാനംപ്രയോജനപ്പെടുത്തുന്നത്
🔰 ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുന്നതിന്
🔰 വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച താരതമ്യം ചെയ്യുന്നതിന്
📝 ദേശീയ വരുമാനം കണക്കാക്കുന്നതിന് അവലംബിക്കുന്ന മൂന്ന് രീതികൾ
1. ഉൽപാദന രീതി
2. വരുമാനരീതി
3. ചെലവു രീതി
🔰 ഉൽപ്പാദന രീതി -പ്രാഥമിക -ദ്വിതീയ- തൃതീയ മേഖലകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതി
🔰 ഉൽപാദന ഘടകങ്ങളിൽ നിന്നും ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന സമ്പ്രദായം – വരുമാനരീതി (Income method)
 ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്ന സമ്പ്രദായം - ചെലവു രീതി (Expenditure method )
🔰 ഇന്ത്യയിലെ ജിഡിപിയിലെ വിവിധ മേഖലകൾ -:
⭕️ പ്രാഥമിക മേഖല - കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും
⭕️ദ്വിതീയ മേഖല – വ്യവസായം
⭕️ തൃതീയ മേഖല- സേവനം
🔰 ഇന്ത്യയുടെ ദേശീയ വരുമാനത്തിലേക്ക് കൂടുതൽ വിഹിതം നൽകുന്ന മേഖല – തൃതിയ മേഖല ( സേവനമേഖല)
🔰 അറിവധിഷ്ഠിത മേഖല - സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതികവിദ്യയും ഫലപ്രദമായി പ്രയോഗിക്കുന്ന മേഖല
🔰 ബൗദ്ധിക മൂലധനം- ഒരു സംരംഭത്തിലോ സമൂഹത്തിലോ ഉള്ള ആളുകളുടെ കൂട്ടായ അറിവ്
📝2019-2020 വർഷത്തിൽ ഇന്ത്യയിലെ കൂട്ടിച്ചേർത്ത മൊത്തം മൂല്യത്തിലേക്കുള്ള (Gross Value Added) കാർഷിക മേഖലയുടെ സംഭാവന ഏകദേശം എത്ര ശതമാനമായിരുന്നു ?
24%
12%
27%
18%☑️
◀️വർഷംമൊത്തം സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കൃഷിയുടെയും അനുബന്ധ മേഖലയുടെയും ജിവിഎയുടെ ശതമാനം വിഹിതം
2018-19 -17.6
2019-20 -18.4
2020-21-20.2
🔰സാമ്പത്തിക ശാസ്ത്രത്തിൽ , ഒരു സമ്പദ്‌വ്യവസ്ഥയുടെ ഒരു മേഖലയിലോ വ്യവസായത്തിലോ മേഖലയിലോ ഉൽപ്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യത്തിന്റെ അളവാണ് മൊത്ത മൂല്യവർദ്ധിത ( GVA )
🔰”മൊത്ത മൂല്യ വർദ്ധന എന്നത് ഉൽപ്പാദനത്തിന്റെ മൂല്യം, ഇന്റർമീഡിയറ്റ് ഉപഭോഗത്തിന്റെ മൂല്യം മൈനസ്; ഇത് ഒരു വ്യക്തിഗത ഉൽപ്പാദകരോ വ്യവസായമോ മേഖലയോ നൽകുന്ന ജിഡിപിയുടെ സംഭാവനയുടെ അളവാണ്,
🔰 ഇന്ത്യയിൽ തൊഴിൽ ലഭ്യത ഏറ്റവും കൂടിയ മേഖല ഏത് - പ്രാഥമിക മേഖല
🔰 സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ രൂപീകരിച്ചത് – പ്രൊഫ: മഹല്ലനോബിസ് (1951മെയ്‌ 2)
🔰 സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ ആസ്ഥാനം എവിടെയാണ് – ന്യൂഡൽഹി
🔰 സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ വാർഷിക പ്രസിദ്ധീകരണമാണ് - എനർജി സ്റ്റാറ്റിസ്റ്റിക്സ്
🔰 സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി ആചരിക്കുന്നത് - ജൂൺ 29
 ഇന്ത്യൻ സാമ്പത്തിക ആസൂത്രണം
🔰 ദേശീയ പ്ലാനിങ് കമ്മിറ്റി ആരംഭിച്ച വർഷം -1938
🔰 ദേശീയ പ്ലാനിങ് കമ്മിറ്റിയുടെ പ്രഥമ അധ്യക്ഷൻ- ജവഹർലാൽ നെഹ്റു
🔰 ബോംബെ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി - ജോൺ മത്തായി
🔰 ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവ് – ജെ. സി.കുമരപ്പ
🔰 ഗാന്ധിയൻ പദ്ധതിയുടെ ഉപജ്ഞാതാവ് – ശ്രീനാരായൺ അഗർവാൾ (1944)
🔰 ഹിന്ദു വളർച്ചാ നിരക്ക് പദത്തിന്റെ ഉപജ്ഞാതാവ് – രാജ്കൃഷ്ണ
🔰 സർവോദയ പദ്ധതിയുടെ ഉപജ്ഞാതാവ് – ജയപ്രകാശ് നാരായൺ (1950)
🔰 ജനകീയ പദ്ധതിയുടെ ഉപജ്ഞാതാവ് ( people’s plan ): എം. എൻ. റോയ് (1945)
 🔰 ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് – എം. വിശ്വേശ്വരയ്യ,
🔰 പ്ലാന്റ് ഇക്കോണമി ഫോർ ഇന്ത്യ എന്ന കൃതിയുടെ കർത്താവ് – എം. വിശ്വേശ്വരയ്യ
 ഒരു സമ്പദ് വ്യവസ്ഥയിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപ്പാദനത്തിലുണ്ടാകുന്ന വർദ്ധനവ്
സാമ്പത്തിക വളർച്ചഇന്ത്യയിൽ വികസനം
നേരിടുന്ന വെല്ലുവിളികൾ
🔰ഇന്ത്യയിൽ വികസനം നേരിടുന്ന ഏറ്റവും പ്രധാനവെല്ലുവിളി
- ദാരിദ്ര്യം
🔰പ്ലാനിംഗ് കമ്മീഷനുവേണ്ടി രംഗരാജൻ പാനൽതയാറാക്കിയ കണക്കു പ്രകാരം ഇന്ത്യയിൽ 2011- 12 ൽ ദാരിദ്ര്യരേഖയിൽ താഴെയുള്ളവർ
- 29.5%
🔰 ഇന്ത്യയിൽ ദാരിദ്ര്യം കണക്കാക്കുന്നത്
- കലോറിയുടെ അടിസ്ഥാനത്തിൽ
🔰ഗ്രാമപ്രദേശത്ത് ദിവസം എത്ര കലോറി ഊർജംപ്രദാനം ചെയ്യാൻ കഴിയുന്ന ആഹാരം ലഭിക്കാനുള്ള വരുമാനമില്ലെങ്കിലാണ് ഒരു വ്യക്തി ദാരിദ്ര്യത്തിലാണ് എന്ന് കണക്കാക്കുന്നത്
- 2400 കലോറി
🔰നഗരപ്രദേശങ്ങളിലിത് 2100 കലോറിയാണ്.
ഇന്ത്യയിലെ ഉത്തർപ്രദേശ്, ബീഹാർ, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ 35 ശതമാനത്തിൽ കൂടുതൽ ജനങ്ങൾദാരിദ്ര്യത്തിലാണ്.
🔰ചില പ്രദേശങ്ങൾ വികസനത്തിൽ മുൻപന്തിയിലുംചില പ്രദേശങ്ങൾ പിന്നാക്കവും നിൽക്കുന്ന
അവസ്ഥ
- പ്രാദേശികമായ അസന്തുലിതാവസ്ഥ

No comments:

Post a Comment