2022ൽ പിഎസ്സി ചോദിച്ച 222 ചോദ്യങ്ങൾ
1)ഒളിമ്പിക്സിൽ അത്ലറ്റിക്സ് വിഭാഗത്തിൽ ആദ്യമായി സ്വർണമെഡൽ നേടിയ ഇന്ത്യൻ കായിക താരം.
Ans- നീരജ് ചോപ്ര
2)ജമ്മുകാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നതെന്ന് ?
Ans- 2019
3)2021-ലെ എഴുത്തച്ഛൻ പുരസ്ക്കാരം നേടിയ വ്യ ആര് ?
Ans- പി. വത്സല
4)കേരളത്തിൽ 2021-ൽ നിലവിൽ വന്ന നിയമസഭ സംസ്ഥാനത്തെ എത്രാമത്തെ നിയമസഭയാണ് ?
Ans- പതിനഞ്ച്
5)2022 ഫെബ്രുവരിയിൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത് ?
Ans-EOS – 04
6)2020-ലെ ദേശീയ വിദ്യാഭ്യാസനയം രൂപീകരിച്ച സമിതിയുടെ ചെയർമാൻ ആര് ?
Ans- കെ. കസ്തൂരി രംഗൻ
7)18 വയസിനു താഴെയുള്ള കുട്ടികൾക്ക് മാരകരോഗങ്ങൾക്കായി സൗജന്യ ചികിത്സ നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?
Ans- താലോലം
8)2021-ലെ ജെ. സി. ഡാനിയൽ പുരസ്ക്കാരം നേടിയതാര് ?
ചലച്ചിത്രകാരൻ കെ.പി. കുമാരൻ
9)കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏതു ജില്ലയിലാണ് ?
തിരുവനന്തപുരം
10)കേരളത്തിൽ ആദ്യമായി 100% വാക്സിനേഷൻപൂർത്തിയാക്കിയ ഗോത്രപഞ്ചായത്ത് ഏത് ?
നൂൽപുഴ
11)ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം.
ഉത്തരമഹാസമതലം
12) താഴെ തന്നിരിക്കുന്നവയിൽ നിന്നും ഉപദ്വീപീയ നദികളിൽ ഉൾപ്പെടാത്ത നദി കണ്ടെത്തുക.
A)നർമ്മദ
B)മഹാനദി
C)ലൂണി
D)കാവേരി
Ans- ലൂണി
13)റിഗർ എന്നറിയപ്പെടുന്ന കറുത്ത മണ്ണിന് ഏറ്റവും അനുയോജ്യമായ കൃഷി ഏത് ?
പരുത്തി
14)ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻറം ഏത് സംസ്ഥാനത്തിലാണ് ?
മേഘാലയ
15)ലോക ഓസോൺ ദിനം എന്നാണ് ?
സെപ്റ്റംബർ 16
16)ഇന്ത്യയിൽ ഭൗമതാപോർജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം.
മണികരൺ
17)ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം.
A)ഉത്തർപ്രദേശ്
B)ഹിമാചൽപ്രദേശ്
C)ത്രിപുര
D)അരുണാചൽ പ്രദേശ്
Ans- അരുണാചൽ പ്രദേശ്
18)ശ്രീനഗർ-കാർഗിൽ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് ?
സോജി ലാ
19)ജൂൺ മുതൽ നവംബർ വരെ കൃഷി ചെയ്യുന്ന കാർഷിക കാലമേത് ?
ഖാരിഫ്
20)ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ധൂബി വരെ നീണ്ടുകിടക്കുന്ന ജലപാത ഏത് ?
NW 2
21)ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് ?
1946 ഡിസംബർ 9
22)വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.
i)ഭരണഘടനയുടെ അനുച്ഛേദം 21(A) യിലാണ്
വിദ്യാഭ്യാസാവകാശംഉൾപ്പെടുത്തിയിട്ടുള്ളത്.
ii) 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആയി മാറി.
iii)എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള പ്രാഥമികവിദ്യാഭ്യാസം നൽകേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം ആണ്.
iV)വിദ്യാഭ്യാസ അവകാശ നിയമം 2009 ഓഗസ്റ്റ് 4 ന് നിലവിൽ വന്നു.
Ans-പ്രസ്താവന ഒന്ന്, രണ്ട്, മൂന്ന്
23)സ്ത്രീ വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014-ൽകൈലാഷ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയാവുകയും ചെയ്ത പതിനേഴുകാരിആരാണ്?
മലാലയൂസുഫ്സായി
24)കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
പെരിയാർ
25)ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന പ്രദേശം
ബംഗാൾ
26)ഇന്ത്യയുടെ ദേശീയഗീതം രചിച്ചത് ആര്?
ബങ്കിം ചന്ദ്ര ചാറ്റർജി
27)കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രം ഏതായിരുന്നു?
പയ്യന്നൂർ
28)മത്സ്യബന്ധനം ഏറ്റവുംകൂടുതലുള്ള ജില്ല :എറണാകുളം
29)കേരളത്തിന്റെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം:
മംഗളവനം
30)കേരളലിങ്കൺ എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ്:
പണ്ഡിറ്റ് കറുപ്പൻ
31)കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി:
ഇടുക്കി
32)അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
ഖാൻ അബ്ദുൾ ഖാഫർ ഖാൻ
33)മൗലികചുമതലകൾഭരണഘടനയിൽ കൂട്ടിച്ചേർത്തത്
ഏത്ഭരണഘടനാഭേദഗതിയിലൂടെ ആണ്?
42ആം ഭേദഗതി
34)ക്വിറ്റ് ഇന്ത്യാ ദിനം
ആഗസ്റ്റ് 8 1942
35)കേരളത്തിലെ ഏക ചന്ദന നിർമ്മാണ ഡിവിഷൻ :
മറയൂർ
Ans- 1-iv, 2-I, 3-ii, 4-iii
37)ISRO യുടെ ഇപ്പോഴത്തെ ചെയർമാൻ :എസ്. സോമനാഥ്
38)ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ കായിക താരം.
അഞ്ജു ബോബി ജോർജ്
39)ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട ആദ്യ മലയാളി
ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
40)വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ വർക്സ് ലിമിറ്റഡ് സ്ഥിതിചെയ്യുന്നതെവിടെ?
കർണ്ണാടക
41)സാമൂഹ്യരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1888-ൽ ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം.
അരുവിപ്പുറം
42)കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി.
മൃതസഞ്ജീവനി
43)ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച ഏക മലയാളി ആരായിരുന്നു?
സി. ശങ്കരൻ നായർ
44)ഇലക്ട്രിസിറ്റി പ്രക്ഷോഭം നടന്നതെവിടെ?
തൃശ്ശൂർ 1936
45)സിംഹവാലൻ കുരങ്ങുകളുടെ ആവാസവ്യവസ്ഥയായി നിലനിർത്തുന്നത് :
സൈലന്റ് വാലി ദേശീയോദ്യാനം
46)ഇന്ത്യയുമായി കര അതിർത്തി പങ്കുവെയ്ക്കുന്ന അയൽ രാജ്യങ്ങൾ ഏതാണെന്ന് കണ്ടെത്തുക
(i) ചൈന
(ii) നേപ്പാൾ
(iii) പാക്കിസ്ഥാൻ
(iv) ഭൂട്ടാൻ
(i), (ii), (iii) & (iv)
47)ദേശീയ ജലപാത 1 (NW1) ബന്ധിപ്പിക്കുന്നത്
അലഹബാദ് – ഹാൽഡിയ
48)ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ:
ഉത്തരായനരേഖ (232° N)
49)മുംബൈയെയും മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് പശ്ചിമതീരത്തുകൂടെ കടന്നു പോകുന്ന പ്രധാന റെയിൽവേ ശൃംഖല:
കൊങ്കൺ റെയിൽവേ
50)ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചന കനാൽ ഏത്?
ഇന്ദിരാഗാന്ധി കനാൽ
51)ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ?
മുംബൈ
52)താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾഏവ?
(i) പുതിയ എക്കൽ നിക്ഷേപങ്ങളെ ‘ഖാദർ’ എന്ന് അറിയപ്പെടുന്നു
(ii) കറുത്ത മണ്ണിനെ ‘റിഗർ’ എന്നുവിളിക്കുന്നു
(iii)കറുത്തമണ്ണിന്ഈർപ്പംവഹിക്കുന്നതിനുള്ള കഴിവ്കുറവാണ്
(iv) എക്കൽ മണ്ണിന് ഫലപുഷ്ടി കുറവാണ്
Ans-(i) and (ii)
53)പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്?
A)കൃഷ്ണ
B)നർമ്മദ
C)കാവേരി
D)കബനി
Ans- കാവേരി
54)ഇന്ത്യയുടെ കേന്ദ്രഭാഗമായ നഗരം ഏത്?
A)ഭോപ്പാൽ
B)നാഗ്പൂർ
C)റായ്പൂർ
D)ഡൽഹി
Ans- നാഗ്പൂർ
55)ഏറ്റവും നീളം കൂടിയ അന്താരാഷ്ട്ര അതിർത്തി പങ്ക് വയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
രാജസ്ഥാൻ
56)ഇന്ത്യയിൽ ആദ്യമായി തിരമാലകളിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കപ്പെട്ടത് എവിടെ?
വിഴിഞ്ഞം
57)ഹിമാലയ പർവ്വതത്തിന്റെ ഏറ്റവും തെക്ക് ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു?
സിവാലിക്സ്
58)2022 – ഓടെ രാജ്യത്ത് എല്ലാവർക്കും വീട് എന്ന ലക്ഷ്യം നേടുന്നതിനായി 2015 ജൂൺ 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി :
പ്രധാനമന്ത്രി ആവാസ് യോജന
59)ശരിയായപ്രസ്താവനകൾതിരഞ്ഞെടുക്കുക :
(i) ഉത്തര അറ്റ്ലാന്റിക് സഖ്യ സംഘടന (NATO) രൂപം കൊണ്ടത്1949 April 4 – നാണ് (ii) ബ്രസൽസ് ആണ് നാറ്റോയുടെആസ്ഥാനം
iii)അംഗരാജ്യങ്ങൾക്കു നേരെയുള്ള സൈനിക നീക്കങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം
Ans-(i), (ii) and (iii)
60)2019 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ :
ഇംഗ്ലണ്ട്
61)ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തിൽ രൂപം നൽകിയിട്ടുള്ളതാണ് ലോകായുക്ത – നിലവിൽ സംസ്ഥാനത്തെ ലോകായുക്ത:
ജസ്റ്റീസ് സിറിയക് ജോസഫ്
62)യുനെസ്കോയുടെ നേതൃത്വത്തിൽ അന്തർദ്ദേശീയ മാതൃഭാഷാദിനമായി ആചരിക്കുന്നത് എന്നാണ്?Feb 21
63)2024-ലെ ഒളിമ്പിക്സ് വേദി :
പാരീസ്
64)1928 ൽ സർദാർ വല്ലഭായി പട്ടേൽ ഗുജറാത്തിലെ കർഷകർക്ക് വേണ്ടി സംഘടിപ്പിച്ച സത്യാഗ്രഹം? ബർദോളി സത്യാഗ്രഹം
65)റിസർവ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ കാണുന്ന ചിത്രം :
ചെങ്കോട്ട
66)ഡോ. കസ്തൂരിരംഗൻ സമിതി കേന്ദ്രത്തിന് സമർപ്പിച്ച പുതിയ സ്കൂൾ വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ്?
5+3+3+4
67)2019-ൽ WHO-യുടെ ചീഫ് സയന്റിസ്റ്റ് ആയി നിയമിതയായ ഇന്ത്യൻ വനിത ആരാണ്?
സൗമ്യ സ്വാമിനാഥൻ
68)ചുവടെ തന്നിട്ടുള്ളവയിൽ സി. കേശവനുമായി ബന്ധപ്പെട്ട ചരിത്ര സംഭവമേത്?
- കോഴഞ്ചേരി പ്രസംഗം
69)വി. ടി. ഭട്ടതിരിപ്പാട് രചിച്ച “അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്” എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
-നാടകം
70)”പ്രത്യക്ഷ രക്ഷാദൈവസഭ” സ്ഥാപിച്ചതാര് ?
കുമാര ഗുരുദേവൻ
71)“ആധുനിക കാലത്തെ അത്ഭുതം” എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച സംഭവമേത് ?
ക്ഷേത്ര പ്രവേശന വിളംബരം
72)ചുവടെ തന്നിട്ടുള്ളതിൽ ചട്ടമ്പി സ്വാമികൾ രചിച്ച ഗ്രന്ഥമേത് ?
A)ആത്മോപദേശശതകം
B)ദൈവദശകം
C)ആത്മവിദ്യാകാഹളം
D)പ്രാചീന മലയാളം
Ans- പ്രാചീന മലയാളം
73)”വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക” എന്ന് ഉദ്ബോധിപ്പിച്ചതാര് ?
ശ്രീനാരായണ ഗുരു
74)’ആത്മവിദ്യാസംഘം’ സ്ഥാപിച്ചതാരായിരുന്നു ?വാഗ്ഭടാനന്ദൻ
75)ഇന്ത്യൻ നാഷണൽകോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന ഒരേയൊരു മലയാളി ആരായിരുന്നു ?
സി. ശങ്കരൻ നായർ
76)തിരുവിതാംകൂർ-കൊച്ചി സംയോജനം നടന്ന വർഷം
1949
77)ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവം ഏതായിരുന്നു ?
കീഴരിയൂർ ബോംബ് കേസ്
78)”എന്റെ കുമ്പളങ്ങി” എന്ന പുസ്തകം എഴുതിയതാര് ?
പ്രൊഫ. കെ. വി. തോമസ്
79)കേരള ആരോഗ്യസർവ്വകലാശാല സ്ഥിതിചെയ്യുന്ന സ്ഥലം ഏതാണ് ?
തൃശ്ശൂർ
80)കേരളത്തിൽ നിലവിൽ എത്ര അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉള്ളത് ?
4
81)കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതായിരുന്നു ?
പള്ളിവാസൽ
82)ചേറ്റുവ മത്സ്യ ബന്ധന തുറമുഖം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ് ?
തൃശ്ശൂർ
83)ശാസ്താംകോട്ട തടാകം സ്ഥിതി ചെയ്യുന്ന ജില്ലയേത് ?
കൊല്ലം
84)കേരളത്തിൽ കർഷകദിനമായി ആചരിക്കുന്ന ദിവസം ഏതാണ് ?
ചിങ്ങം 1
85)ചുവടെ തന്നിട്ടുള്ളതിൽ കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദിയേത് ?
A)പെരിയാർ
B)കബനി
C)ഭാരതപ്പുഴ
D)പമ്പ
Ans-:കബനി
86)സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
പാലക്കാട്
87)സ്വതന്ത്ര ഇന്ത്യ ബൊക്കാറോയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ വിദേശ രാഷ്ട്രം ഏതായിരുന്നു ?
സോവിയറ്റ് യൂണിയൻ
88)ചുവടെ തന്നിട്ടുള്ളതിൽ ബാലഗംഗാധര തിലകൻ ആരംഭിച്ച പ്രതം ഏതായിരുന്നു ?
മറാത്ത
89)സന്താൾ കലാപം നടന്ന പ്രദേശം ഏതായിരുന്നു ?
രാജ്മഹൽ കുന്നുകൾ
90)ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗത്തിന്റെ പേരെന്തായിരുന്നു ?
റാണി ഝാൻസി റെജിമെന്റ്
91)1857-ലെ കലാപത്തിന് നാനാസാഹിബ് നേതൃത്വം നൽകിയ സ്ഥലം ഏതായിരുന്നു ?
കാൺപൂർ
92)ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരായിരുന്നു ?
കഴ്സൺ പ്രഭു
93)സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
ഫസൽ അലി
94)ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1929-ലെ ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
ജവഹർലാൽ നെഹ്രു
95)മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യഗ്രഹം ഏതായിരുന്നു ?
ചമ്പാരൻ സത്യഗ്രഹം
96)ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ട വർഷം.
1885
97)സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നത്
ഒരു ചെയർപേഴ്സനും രണ്ട് അംഗങ്ങളും
98)ശിശുവിന് വാത്സല്യം, സ്വാതന്ത്ര്യം, സമാധാനം, സമഭാവന, സഹാനുഭൂതി എന്നി വയിലൂന്നിവ്യക്തിത്വ വികാസംഉറപ്പുവരുത്താൻ മാതാപിതാക്കൾക്കുംസമൂഹത്തിനും ഉത്തരവാദിത്വമുണ്ട് എന്ന് പ്രഖ്യാപിച്ച യു. എൻ. പ്രമേയം അവതരിപ്പിക്കപ്പെട്ട വർഷം ?
1989 നവംബർ 20
99)“ഭരണകൂടത്തിനും രാഷ്ട്രത്തിനും അവയെ സൃഷ്ടിക്കുകയും അവയ്ക്ക് കീഴിൽ ജീവിക്കുകയും ചെയ്യുന്ന മനുഷ്യരുടെ താല്പര്യങ്ങൾക്കപ്പുറം ഒരു ലക്ഷ്യവുമില്ല” ഈ വാക്കുകൾ ഏത് സ്വാതന്ത്ര്യസമര കാലത്ത് ഉയർന്ന് വന്നതാകുന്നു?
അമേരിക്ക
100)വിവരാവകാശ അപേക്ഷ നിരസിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്ന വിവരാവകാശ വകുപ്പ് ഏതായിരുന്നു ?
8
101)താഴെ തന്നിരിക്കുന്നവയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം നിർവ്വഹിച്ചിട്ടില്ലാത്ത വ്യക്തി ആരാണ്?
ജസ്റ്റീസ് ഗോപാൽ ബല്ലവ് പട്ടനായ്ക്
102)സംസ്ഥാനങ്ങളുടെ
കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന അനുഛേദം.
293
103)“പൂർണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട്സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നൽകുവാൻ പാടുള്ളതല്ല” എന്ന് പരാമർശിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏതാകുന്നു ?
28(1)
104)ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം വി. വി. ഐ. പി. വിമാനങ്ങളിൽ ഉപയോഗിക്കുന്ന പതാകയുടെ അളവ് ?
450 × 300 mm
105)കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ ഓഫീസർ
വിശ്വാസ് മേത്ത
106)താഴെ പറയുന്നവരിൽ അവകാശ പ്രതികയിൽ ഒപ്പ് വച്ച ബ്രിട്ടീഷ് രാജാവ് ആരാകുന്നു ?
വില്യംസ് lll
107)താഴെ തന്നിരിക്കുന്നവയിൽ ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെടുന്നത് ഏത് ?
ലഡാക്ക്, സസ്കർ
108)കേരളത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കപ്പെടുന്ന ജില്ല
പാലക്കാട്
109)ഇന്ത്യയിൽ ശരത്കാലം അനുഭവപ്പെടുന്ന കാലഘട്ടം.
സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ
110)ഒരു ലക്ഷത്തിലധികവും പത്തുലക്ഷത്തിൽ താഴെയും ജനസംഖ്യയുള്ള നഗരങ്ങൾ അറിയപ്പെടുന്ന പേര് ?
നഗരം
111)ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനം.
യു. പി.
112)കനത്ത മഴയെത്തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന പ്രതിഭാസമാണ്
മലവെള്ളപ്പാച്ചിൽ
113)താഴെ തന്നിരിക്കുന്നതിൽ മടക്കു പർവ്വത നിരയ്ക്ക് ഉദാഹരണം.
A)പശ്ചിമഘട്ടം
B)അറ്റ്‌ലസ്
C)ആൽപ്സ്
(B) & (C)
Ans- (B) & (C)
114)താഴെ തന്നിരിക്കുന്നതിൽ അവസാദ ശിലയ്ക്ക് ഉദാഹരണമല്ലാത്തത് ?
ബസാൾട്ട്
115)ഭൂമിയുടെ വൻകരഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ ഏതെല്ലാം ?
അലുമിനിയം, സിലിക്ക
116)കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി & എൻവൈറ്ൻമെന്റ് എന്ന് നാമം സ്വീകരിച്ചത് ഏതു വർഷത്തിൽ ആണ് ?
2002
117)ഡോ. ശോശാമ്മ ഐപ്പിന് 2022 പത്മശ്രീ പുരസ്കാരം ഏതു വിഭാഗത്തിലെ സേവനത്തിനാണ് ലഭിച്ചത് ?
മറ്റുള്ളവ
118)അന്ന ബെന്നിനു 2021-ൽ ഏതു പുരസ്കാരം ആണ് ലഭിച്ചത് ?
കേരള സ്റ്റേറ്റ് ഫിലിം അവാർഡ്
119)എത്ര ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് രൂപീകരിച്ചത് ?
13
120)നിലവിലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ
എം. ആർ ബൈജു
121)ലോകത്താദ്യമായി പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
122)ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം.
ജടായു
123)ഇവരിൽ ആർക്കാണ് 2021-ൽ ദ്രോണാചാര്യ അവാർഡ് ലഭിച്ചത് ?
ടി. പി. ഔസേപ്പ്
124)ജോർജ് ഓണക്കൂർ എഴുതിയ ഏതു കൃതിക്കാണ് 2021 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
ഹൃദയരാഗങ്ങൾ
125)അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഗവേഷണ കേന്ദ്രം ഏത് ?
മൈത്രി
126)കോമൺസെൻസ് എന്ന ലഘുലേഖ ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ്?
അമേരിക്കൻ
127)ജാലിയൻവാലാബാഗ് സംഭവത്തിന് കാരണമായ കരിനിയമം.
റൗലറ്റ് നിയമം
128)താഴെ പറയുന്നവയിൽ ഏത് നദിയാണ് സിയാചിൻ ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്നത് ?
നുബ്ര
129)നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഏത് സംസ്ഥാനത്താണ്
പശ്ചിമബംഗാൾ
130)തിരുവിതാംകൂറിൽ പ്രാഥമികവിദ്യാഭ്യാസം
സൗജന്യമാക്കിയ ഭരണാധികാരി ആരാണ് ?
ഗൗരി പാർവതീഭായി
131)ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
ആന്ധ്രാപ്രദേശ്
132)താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് സ്റ്റീരിയോസ്കോപ് ?
വിദൂര സംവേദനം
133)ഇന്ത്യയിൽ കാപ്പികൃഷി ആദ്യം ആരംഭിച്ച പ്രദേശം ഏത് ?
ബാബാ ബുദാൻ
134) സംസ്ഥാന പുന:സംഘടനാ കമ്മീഷനിലെ അംഗം ഇവരിൽ ആരായിരുന്നു ?
കെ. എം. പണിക്കർ
135)ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന രീതി.
F.P.T.P. സമ്പ്രദായം
136)സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ.
സുകുമാർ സെൻ
137)2005-ൽ നിലവിൽ വന്നവിവരാവകാശ നിയമത്തിന്റെ പിന്നിൽ പ്രവർത്തിച്ച സംഘടന ഏത് ?
M.K.S.S.
138)മിസ്സോ നാഷണൽ ഫ്രണ്ട് (M.N.F.) ന്റെ സ്ഥാപകൻ.
ലാൽ ഡെങ്ക
139)ഏത് ലക്ഷ്യം കൈവരിക്കാനാണ് 2003-ലെ വൈദ്യുതി നിയമം പ്രധാനമായും ലക്ഷ്യമിട്ടത് ?
പുനരുപയോഗ യോഗ്യമായ ഊർജ്ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക
140)കേശവാനന്ദ ഭാരതി കേസിൽ ചില തത്വങ്ങൾ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. താഴെപ്പറയുന്നവയിൽ അടിസ്ഥാന പ്രമാണങ്ങളായി അംഗീകരിക്കപ്പെട്ട തത്വങ്ങൾ
ഏവ ?
i) ജനാധിപത്യം
ii) മതേതരത്വം
iii) റിപ്പബ്ലിക്കൻ രീതിയിലുള്ള ഗവൺമെന്റ്
Ans- മേൽപ്പറഞ്ഞവ എല്ലാം
141)മൗലികാവകാശസംരക്ഷണത്തിനായി റിട്ടുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതികൾക്ക് അധികാരം നല്കുന്ന ഭരണഘടനാ അനുച്ഛേദം ഏത് ?
226
142)“ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും” എന്ന് ഡോ. B.R. അംബേദ്ക്കർ വിശേഷിപ്പിച്ച ഭരണഘടനാ അനുച്ഛേദം?
32
143)താഴെപ്പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയങ്ങൾ ഏവ ?
i) വിദ്യാഭ്യാസം
ii) ജയിൽ
iii) വനം
iv) ബാങ്കിംഗ്
Ans-i, iii
144)1989-ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ സാധുത നല്കണമെന്ന് നിർദ്ദേശിച്ച കമ്മറ്റി ഏത് ?
P.K. തുംഗൻ കമ്മറ്റി
145)റിസർവ് ബാങ്ക് ഓഫ് ഇന്ത്യ [R.B.I.] യുടെ പണനയ (Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏതെല്ലാം ?
i) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ (Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.
ii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് (Bank Rate) കൂട്ടണം.
iii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.
Ans- i ഉം iii ഉം മാത്രം
146)താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy) ബന്ധപ്പെട്ട തെറ്റായ വസ്തുത വസ്തുതകൾ ഏതെല്ലാം ?
a) പണപ്പെരുപ്പമുള്ളപ്പോൾ [Inflation] ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.
b) പണച്ചുരുക്കമുള്ളപ്പോൾ (Deflation) നികുതി നിരക്കുകൾ കുറയ്ക്കുന്നു.
c) പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.
Ans-a മാത്രം
146)ശരിയായ ജോഡി / ജോഡികൾ കണ്ടെത്തുക.
i) ഓട്ടോമാറ്റിക് സ്റ്റെബിലൈസർ
നയം - ആനുപാതിക നികുതി
ii) മൊത്തം ധനക്കമ്മി = മൊത്തം ചെലവ് - വായ്പ ഒഴികെയുള്ള മൊത്തം വരുമാനം
iii) നീതി ആയോഗ് - ആസൂത്രണസമിതിയുടെ പിൻഗാമി
Ans-i ഉം ii ഉം iii ഉം
147)ഇന്ത്യൻ കാർഷിക മേഖലയിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മയാണ്?
പ്രച്ഛന്ന തൊഴിലില്ലായ്മ
148)റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ [R.B.I.] ഒരു സാമ്പത്തിക വർഷമാണ്
ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
149)കേരളത്തിൽ പ്രാദേശിക കാപ്പി ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
ചുണ്ടേൽ
150)മാതാപിതാക്കൾ ഇരുവരുമോ അവരിൽ ആരെങ്കിലുമോ നഷ്ടപ്പെട്ട, സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി, കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കിയിരിക്കുന്ന സാമ്പത്തിക സഹായ പദ്ധതിയുടെ പേരെന്ത് ?
സ്നേഹപൂർവ്വം
151)താഴെപ്പറയുന്നവയിൽ, 2022-ലെ ലോക പരിസ്ഥിതിദിനത്തിന്റെ പ്രമേയം (തീം) എന്താണ് ?
ഒരു ഭൂമി മാത്രം
152)ആദ്യമായി ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യൻ രാജ്യം :
- പോർച്ചുഗീസ്
153)കേരളത്തിലെ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏത്?
ഇടുക്കി
154)ആദ്യമായി മലയാളം നിഘണ്ടു സമാഹരിച്ച് തയ്യാറാക്കിയത് ആര്?
ഹെർമ്മൻ ഗുണ്ടർട്ട്
155)ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവർണ്ണർ ജനറൽ ആരായിരുന്നു?
കാനിങ് പ്രഭു
156)ഏറ്റവും കൂടുതൽ സജീവ അഗ്നിപർവ്വതങ്ങൾ ഉള്ളത് ഏത് സമുദ്രത്തിലാണ്?
പസഫിക് സമുദ്രം
157)പെട്രോഗ്രാഡിലെ തൊഴിലാളികൾ വിന്റർ പാലസിലേക്ക് നടത്തിയ മാർച്ചിനുനേരെ പട്ടാളക്കാർ വെടിയുതിർക്കുകയും നൂറിലധികം കർഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന്റെ പേര് :
ബ്ലഡ്ഡി സൺഡേ
158)ട്രോപോസ്ഫിയറിനേയും സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന അന്തരീക്ഷപാളിയേത്?
ട്രോപ്പോ പാസ്
159)താഴെപ്പറയുന്ന തുറമുഖങ്ങളിൽ ഏതാണ് ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്നത്?
പാരദ്വീപ്
160)മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ആചാര്യൻ ആരായിരുന്നു?
ഗോപാലകൃഷ്ണ ഗോഖലെ
161) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അംഗസംഖ്യ :
അദ്ധ്യക്ഷനും രണ്ട് അംഗങ്ങളും
162)ഗവണ്മെന്റിന്റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ആരിലൂടെയാണ്?
ഉദ്യോഗസ്ഥ വൃന്ദം
163)ഇ-ഗവേണൻസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?
ഇലക്ട്രോണിക്സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം
164)വോട്ടെടുപ്പ് ആരംഭിക്കുന്നതിന് എത്ര മണിക്കൂർ മുമ്പ് പ്രചരണ പരിപാടികൾ അവസാനിപ്പിക്കണം
48മണിക്കൂർ
165)വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ കാലതാമസമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഓരോ ദിവസത്തിനും ഒടുക്കേണ്ട പിഴ
250 രൂപ
166)വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ കാലതാമസമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഓരോ ദിവസത്തിനും ഒടുക്കേണ്ട പിഴ
250 രൂപ
167)"നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു. എവിടേയും ഇരുട്ടാണ്" ആരുടെ മരണത്തെ കുറിച്ചാണ് നെഹ്റുവിന്റെ ഈ വാക്കുകൾ ?
മഹാത്മാഗാന്ധി
168)ഫ്രഞ്ച് അധിനിവേശ പ്രദേശമായ കാരക്കൽ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട വർഷം.
1954
169)ആരുടെ അധ്യക്ഷതയിലാണ് മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം പാലക്കാട് വെച്ച് നടന്നത് ?
ആനി ബസന്റ്
170)അക്ബറുടെകാലത്ത്മഹാഭാരതകഥ പൂർണ്ണമായി തയ്യാറാക്കിയ ചിത്രരൂപം.
രാസ്നാമ
180)മൺസൂൺ കാലത്തിന്റെ
ആരംഭത്തിലോഅവസാനത്തിലോഅറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസം.
ചാകര
181)തെളിഞ്ഞ ദിനാന്തരീക്ഷ സ്ഥിതിയിൽ വളരെ ഉയരങ്ങളിൽ നേർത്ത തൂവൽ കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘരൂപം.
സിറസ്
182)ആൽപ്സ് പർവതനിര കടന്ന് വടക്കൻ താഴ്വാരത്തേക്കു വീശുന്ന പ്രദേശികവാതം.
ഫൊൻ
183)D/10 എന്ന ധരാതലീയ ഭൂപടത്തിന്റെ നമ്പറിൽ 'D' എന്തിനെ സൂചിപ്പിക്കുന്നു ?
ഡിഗ്രി ഷീറ്റ്
184)ഉത്തർപ്രദേശിലെ പ്രധാന ആണവോർജ്ജ നിലയം.
നറോറ
185)ആറ്റോർണി ജനറലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?
1) ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസറാണ്.
2)പാർലമെന്റിലെഅംഗമല്ലെങ്കിൽ പോലും പാർലമെന്റിൽ പങ്കെടുക്കാൻകഴിയും
3) രാഷ്ട്രപതിയാണ് ആറ്റോർണി ജനറലിനെ നിയമിക്കുന്നത്.
4)പാർലമെന്റിലെഅംഗമല്ലാത്തതിനാൽപാർലമെന്റിൽ പങ്കെടുക്കാനുള്ള അവകാശം ഇല്ല.
Ans- 4 മാത്രം
186)"നിങ്ങൾ പറയുന്നതിനോട് ഞാൻ വിയോജിക്കുന്നു; പക്ഷെ അത് പറയുവാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരണംവരെ പോരാടും." ഇത് ആരുടെ വാക്കുകളാണ് ?
വോൾട്ടയർ
187)COPRA എന്നതിന്റെ പൂർണ്ണ രൂപം ഏത് ?
1) Council for Protection of Rights of Act
2) Covid Protection Area
3) Consumer Protection Act
4) Co-operative Plan for
Rehabilitation of Abandoned
Ans-Consumer Protection Act
187)മൗലികാ അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത്?
1) ഭരണഘടനയുടെ 4-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു. 2)ഭരണഘടനയുടെ 3-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.
3) കോടതി നടപടികളിലൂടെ നേടിയെടുക്കാൻ കഴിയും.
4) ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിരിക്കുന്നു.
Ans-2&3
188)ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയ വർഷം ഏത് ?
2005
189)ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത് ?
1) ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് രൂപം കൊണ്ടത്. 2) 3 മലയാളി വനിതകൾപങ്കെടുത്തു.
3) ഡ്രാഫ്റ്റിംങ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു.
4) K. M. മുൻഷി ഡ്രാഫ്റ്റിംങ് കമ്മിറ്റിയിലെ ഒരു അംഗമായിരുന്നു.
Ans-1,2,4
190)ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?
1) വിവരാവകാശ നിയമം പാസ്സാക്കുന്നതിൽ M.K.S.S. എന്ന സംഘടന വഹിച്ച പങ്ക് വലുതായിരുന്നു.
2) വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി ശ്രീ. A. P. J. അബ്ദുൾ കലാം ആയിരുന്നു.
3) M.K.S.S. സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു.
4) ഈ നിയമം പാസ്സാക്കിയ വർഷം 2008 ആണ്.
Ans-1,2,3
191)ആൽപ്സ് പർവതനിര കടന്ന് വടക്കൻ താഴ്വാരത്തേക്കു വീശുന്ന പ്രദേശികവാതം
ഫൊൻ
192)ഉത്തർപ്രദേശിലെ പ്രധാന ആണവോർജ്ജ നിലയം,
നറോറ
193)2007-ൽ ജ്ഞാനപീഠം അവാർഡ് നേടിയ എഴുത്തുകാരൻ ആരാണ് ?
ഒ. എൻ. വി. കുറുപ്പ്
194)2018-ലെ കോമൺവെൽത്ത് ഗെയിംസ് നടന്ന സ്ഥലം ഏതാണ് ?
ആസ്ട്രലിയ
195)2011 സെൻസസ് പ്രകാരം കേരളത്തിലെ കുട്ടികളിലെ ലിംഗാനുപാതം എത്രയാണ് ?
964
196)മലയാളം എഴുത്തുകാരനായ വി. വി. അയ്യപ്പന്റെ തൂലികാനാമം,
കോവിലൻ
197)കേരളത്തിലെ ആദ്യത്തെ റബർപാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം,
ഐരാപുരം
198)കമ്മി ബഡ്ജറ്റ് എന്നാൽ എന്താണ്?
വരുമാനത്തെക്കാൾ ചെലവ് കൂടിയ ബഡ്ജറ്റ്
199)GST (ചരക്ക് വ്യാപാര നികുതി) ഏതു തരം നികുതി ആണ് ?
പരോക്ഷ നികുതി
200)ഇന്ത്യയിൽ CDRI ലക്നൗ നിർമ്മിച്ച സ്ത്രീകൾക്കായുള്ള ഗർഭനിരോധന ഉപാധി?
സഹേലി
201)ഒരു പൊതു ഉദ്യോഗസ്ഥൻ തന്റെ ചുമതലകൾ നിർവ്വഹിക്കാൻ വിസമ്മതിക്കുമ്പോൾ സുപ്രീം കോടതിയോ ഹൈക്കോടതിയോ പുറപ്പെടുവിക്കുന്ന കമാൻഡ്?
മാൻഡമസ്
202)ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ആരാണ് അംഗീകാരം നൽകുന്നത് ?
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ
203)അഖിലേന്ത്യാ സർവ്വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത്
UPSC
204)ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് മതേതരത്വം എന്ന വാക്ക് ആമുഖത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ?
42nd
205)ഇന്ത്യൻ ഭരണഘടനയുടെ ഏത് ഷെഡ്യൂളിലാണ് യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര വിഭജനത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ?
7th
206)1857-ലെ കലാപകാലത്ത് ഇന്ത്യയുടെ ബ്രിട്ടീഷ് ഗവർണർ ജനറൽ ആരായിരുന്നു ?
കാനിങ് പ്രഭു
207)തൊട്ടുകൂടായ്മയ്ക്കും ജാതി വ്യവസ്ഥയ്ക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായി 1921- ൽ തിരുനെൽവേലിയിൽ വച്ച് ഗാന്ധിജിയെ കണ്ട കേരള നേതാവ്.
ടി. കെ. മാധവൻ
208)1909-ൽ ഗാന്ധിജി എഴുതിയ പുസ്തകം ആണ്
ഹിന്ദ്സ്വരാജ്
209)1775-ൽ രണ്ടാമത്തെ അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ്സ് നടന്നത്.
ഫിലാഡൽഫിയ
210)താഴെപ്പറയുന്ന കാറ്റുകളിൽ ഏതാണ് സീസണൽ കാറ്റ് ?
മൺസൂൺ
211) പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്നത് ഏതാണ് ?
ആഗ്നേയ ശിലകൾ
212)ക്ലൗഡ് കവറിന്റെ തുല്യ അളവിലുള്ള പോയിന്റുകളെ പ്രതിനിധീകരിക്കുന്ന ഒരു ലൈൻ
ഐസോനെഫ്
213) നിരവധി സംഗീതജ്ഞരും ഗായകരും സ്വാതിതിരുനാളിന്റെ കൊട്ടാരം അലങ്കരിച്ചിരുന്നു. താഴെ പറയുന്നതിൽ ഒറ്റയാനെ കണ്ടെത്തുക.
അലഗിരി നായിഡു
214)സാരേ ജഹാം സേ അച്ഛാ രചിച്ചത് ആര്?
മുഹമ്മദ് ഇക്ബാൽ
215)ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു :
ഗോപാലകൃഷ്ണ ഗോഖലെ
216)ലഡാക്കിൽ ഏറ്റവും തണുപ്പുള്ള ജനവാസസ്ഥലം ഏതാണ്?
ദ്രാസ്
217)അറുപത്തി ഏഴാമത് (67) ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം :
മരക്കാർ അറബിക്കടലിന്റെ സിംഹം
218)ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫുട്ബോൾ ടീം സ്ഥാപിച്ച സംസ്ഥാനം :
മണിപ്പൂർ
219)ദേശീയമുദ്രയായി അശോകസ്തംഭത്തെ അംഗീകരിച്ചത് :
26 ജനുവരി 1950
220)'കേരളപാണിനി' എന്നറിയപ്പെടുന്നത് :എ.ആർ. രാജരാജവർമ്മ
221)കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി?
പട്ടം താണുപിള്ള.
222)നോർത്തേൺ സോണൽ കൗൺസിലിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്
ന്യൂഡൽഹി
No comments:
Post a Comment