ക്ഷേത്ര ആചാരങ്ങൾ, പ്രധാനപ്പെട്ട മറ്റു ചോദ്യങ്ങൾ
കുറച്ചു സിമ്പിൾ ആയി പഠിച്ചു തുടങ്ങാം. പിന്നീട് അങ്ങോട്ട് കട്ടക്ക് പിടിക്കാം…..
വിജയം നമ്മുക്ക് ഉള്ളതാണ്..
- അഗ്രശാലയുടെ അർത്ഥം: ഊട്ടുപുര
- ക്ഷേത്രങ്ങളിൽ നിവേദ്യം പാകം ചെയ്യുന്ന സ്ഥലം: തിടപ്പള്ളി
- ക്ഷേത്രങ്ങളിൽ അടിച്ചുതളിക്ക് ഉപയോഗിക്കുന്ന പാത്രം: പിടിമൊന്ത
- തീയാട്ട് എന്ന ക്ഷേത്ര കലയിൽ ഏർപ്പെടുന്ന അമ്പലവാസി: തീയാടി (തീയാട്ടുണ്ണികൾ, തീയാടി നമ്പ്യാർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു
- ഭദ്രകാളി തീയാട്ട് നടത്തുന്നത്: തീയാട്ടുണ്ണികൾ
- അയ്യപ്പൻ തീയ്യാട്ട് നടത്തുന്നത്: തീയാടി നമ്പ്യാർ
- ക്ഷേത്രത്തിലെ ഏതുമായി ബന്ധപ്പെട്ട പദമാണ് കിടുപിടി: വാദ്യം (അരയിൽ ഉറപ്പിച്ചു തൂക്കിയിട്ട് വായിക്കുന്ന വാദ്യം, ഇടുപിടി എന്നപേരിലും അറിയപ്പെടുന്നു)
- ഗുരുവായൂർ ക്ഷേത്രത്തിലും ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലും ശീവേലിക്ക് ഇപ്പോഴും ഈ വാദ്യം ഉപയോഗിക്കുന്നു.
- ശ്രീവില്വാദ്രിനാഥക്ഷേത്രം പ്രതിഷ്ഠകൾ: (ശ്രീരാമൻ / ലക്ഷ്മണൻ)
- ഒറ്റപ്പാലം മുരളി കിടുപിടി വാദനത്തിൽ പ്രശസ്തനാണ്
- 9 കലശങ്ങളിൽ വെള്ളം പൂജിച്ചു നടത്തുന്ന അഭിഷേകം: നവകം
- ക്ഷേത്രങ്ങളിൽ കുംഭവിളക്ക് എന്തിന് ഉപയോഗിക്കുന്നു: ദീപാരാധന
- അമാവാസി കഴിഞ്ഞ് വരുന്ന പതിനൊന്നാം നാൾ ഏതാണ്: ഏകാദശി
- പുരാണത്തിൽ സ്ത്രീകളെ കാണാതെ വളർന്ന മുനി കുമാരൻ: ഋഷ്യശൃംഗൻ
- സ്കന്ദൻ ആരുടെ പേരാണ്: സുബ്രഹ്മണ്യൻ
- വിഷ്ണുവിന്റെ മാറിലെ വിശിഷ്ട രത്നം അറിയപ്പെടുന്നത്: കൗസ്തുഭം (ക്ഷീരസാഗരം കടഞ്ഞപ്പോൾ കിട്ടിയ ആഭരണം)
- മഹാവിഷ്ണുവിന്റെ നെഞ്ചിലുള്ള അടയാളം: ശ്രീവത്സം
മറ്റ് അഭരണങ്ങൾ / ആയുധങ്ങൾ
- പാഞ്ചജന്യം: വെളുത്ത നിറത്തിലുള്ള ശംഖ്
- സുദർശനം: ശത്രുക്കളെ സംഹരിക്കുന്നതിന് ഉപയോഗിക്കപ്പെടുന്ന ആയുധം
- വൈജയന്തി: രത്നമാല (5 രത്നങ്ങൾ ചേർന്നത്)
- കൗമോദകി: ഗദയുടെ പേര്
- നാന്ദകം (നന്ദകം): ഇന്ദ്രനിൽ നിന്ന് ലഭിച്ച വാൾ
- വൈഷ്ണവചാപം: മഹാവിഷ്ണുവിന്റെ വില്ല് ഇതിനു പറയുന്ന മറ്റൊരു പേര് കൂടെയുണ്ട്, അതെന്താണെന്ന് കമന്റ് ചെയ്യുക😜
- മഹാവിഷ്ണുവിനെ നരസിംഹ രൂപത്തിൽ ദർശിച്ച അസുര പുത്രൻ ആരാണ്: പ്രഹ്ലാദൻ
- ധന്വന്തരി ആരുടെ അവതാരമാണ്: മഹാവിഷ്ണു
- പഞ്ചഭൂതങ്ങളിൽ ശിവൻ അഗ്നിരൂപനായ ക്ഷേത്രം: തിരുവണ്ണാമല
- കിന്നരന്മാർ ഉപയോഗിക്കുന്ന വാദ്യം: വീണ
- താഴെപ്പറയുന്നവയിൽ ദശപുഷ്പങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്:
- മുക്കുറ്റി
- പനിനീർ പൂവ്
- തിരുതാളി
- കറുക
ദശപുഷ്പങ്ങൾ എന്തൊക്കെയാണ്: പൂവാ കുറുന്തില, മുയൽച്ചെവിയൻ, കയ്യോന്നി (കൈതോന്നി, കയ്യുണ്ണി), നിലപ്പന, വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), ചെറുള, മുക്കുറ്റി, ഉഴിഞ്ഞ, കറുക, തിരുതാളി
- പുരാണിക് എൻകോസൈക്ലോപീഡിയ എന്ന കൃതി രചിച്ചത് ആരാണ്: വെട്ടം മാണി
- പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ: തിമില, ശുദ്ധ മദ്ദളം, കൊമ്പ്, ഇടയ്ക്ക, ഇലത്താളം
- പഞ്ചവാദ്യത്തിന്റെ ആരംഭത്തിലും അവസാനത്തിലും മാത്രം ഉപയോഗിക്കുന്ന വാദ്യം: ശംഖ്
അനുഷ്ഠാന കലകൾ
മുടിയേറ്റ്
- ദാരിക വധം പ്രമേയമാക്കിയ അനുഷ്ഠാന കലാരൂപം: മുടിയേറ്റ്
- 2010ൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ കേരളീയ കലാരൂപം
വേലകളി
- കുരുക്ഷേത്രയുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണ് വേലകളി
- വേലകളിയുടെ ഉപജ്ഞാതാവ്: മാത്തൂർ പണിക്കർ
- വേലകളിയുടെ ജന്മദേശം അമ്പലപ്പുഴ
കുത്തിയോട്ടം
- ഭദ്രകാളി ക്ഷേത്രങ്ങളിൽ കുംഭമാസത്തിൽ നടത്തുന്ന അനുഷ്ഠാന കലാരൂപം (തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കൂടുതലായി നടത്തപ്പെടുന്നത്)
- ചൂരൽ മുറിയൽ, കൊതുവെട്ട് എന്നീ ചടങ്ങുകൾ ബന്ധപ്പെട്ടിരിക്കുന്നു
പടയണി
- ദേവീക്ഷേത്രങ്ങളിൽ അരങ്ങേറുന്ന സംഘടിത കോലം തുള്ളൽ
- വടക്കൻ മലബാറിലെ തെയ്യങ്ങളുമായി സാമ്യമുള്ള കലാരൂപമാണിത്
- അസുര ചക്രവർത്തിയായ ദാരികനെ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഐതിഹ്യം
- പടയണിയുടെ പ്രധാന വാദ്യം: തപ്പ്

No comments:
Post a Comment